Latest News
Loading...

രൂപതാ തല വനിതാ ദിനഘോഷം

എസ് എം വൈ എം പാലാ രൂപത,
പാലാ ഫൊറോന, കത്തീഡ്രൽ യൂണിറ്റ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപതാതല വനിതാദിനഘോഷം
നടത്തപ്പെട്ടു. രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ സി വൈ എം
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ഡെലിൻ ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു .

.പാലാ കത്തീഡ്രൽ വികാരി
 വെരി റവ. ഫാ.ജോസ് കാക്കല്ലിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും 2014 - 2022 വർഷത്തിലെ എസ്തേർ അവാർഡ് ജേതാക്കളെ ആദരിക്കുകയും ചെയ്തു.
എസ് എം വൈ എം ജോയിന്റ് ഡയറക്ടർ സിസ്റ്റർ നവീന സിഎംസി ആമുഖപ്രഭാഷണം നടത്തുകയും കെ സി വൈ എം സ്റ്റേറ്റ് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ജിലുമോൾ മരിയറ്റ് തോമസ് വിശിഷ്ടാതിഥിയായിരുന്നു. കത്തീഡ്രൽ പള്ളി ബി യൂണിറ്റ് പ്രസിഡന്റ് പ്രതീക്ഷ രാജ് സ്വാഗതം ആശംസിച്ചു. 

.എസ് എം വൈ എം പാലാ രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി,പാലാ ഫൊറോന ജോയിന്റ് ഡയറക്ടർ സി. ആൻസ് SH, കെ സി വൈ എം സ്റ്റേറ്റ് സെക്രട്ടറി ലിനെറ്റ് വർഗീസ്, മുൻ രൂപത വൈസ് പ്രസിഡന്റ് റിന്റു റെജി, നിയുക്ത കെ സി വൈ എം സെക്രട്ടറിമാരായ മറിയം ടി തോമസ്, അനു ഫ്രാൻസിസ്, ഫൊറോന വൈസ് പ്രസിഡൻറ് ഫ്രയ എൽസ അബ്രാഹം എന്നിവർ ആഘോഷത്തിന് ആശംസ അറിയിച്ചു. രൂപത സെക്രട്ടറി ആൽഫി ഫ്രാൻസീസ് വനിത ദിനാഘോഷത്തിന് നന്ദി അറിയിച്ചു. സന്യസ്തർക്ക് നേരെയുള്ള നിരന്തരമായ അവഗണനയും പേകൂത്തു നാടകങ്ങൾക്ക് പിന്തുണ നൽക്കുകയും ചെയ്യുന്ന AISF സംഘടനയ്ക്ക് എതിരെയും നിരന്തരമായ ക്രൈസ്തവ അവഹേളനം ക്യാമ്പസുകളിൽ ചിത്രീകരണത്തിലൂടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തരംതാന്ന് അധപതനം നടത്തുകയും ചെയ്യുന്ന SFI സംഘടനയ്ക്കെതിരെയും പാലാ രൂപത യുവജനപ്രസ്ഥാനം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments