Latest News
Loading...

ഇടതുമുന്നണിയില്‍ നിന്നും രാജിവെയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാകണമെന്നും സജി മഞ്ഞക്കടമ്പിൽ

കോട്ടയത്ത് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടക്കുന്നത് രാഷ്ട്രീയ തട്ടിപ്പ് പരിപാടിയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍. റബര്‍വിലസ്ഥിരതാ ഫണ്ട് പുനസ്ഥാപിക്കണമെന്നും ഇടതുസര്‍ക്കാര്‍ കര്‍ഷക വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മറ്റി പാലായില്‍ വാ മൂടിക്കെട്ടി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരമറ്റത്ത് കെഎം മാണിയുടെ പ്രതിമയ്ക്ക് മുന്നിലായിരുന്നു സമരപരിപാടി. റബര്‍ഷീറ്റുകളുമേന്തിയാണ് പരവര്‍ത്തകര്‍ സമരത്തില്‍ പങ്കുചേര്‍ന്നത്. 

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആദ്യം ആ മന്ത്രിസഭയില്‍ നിന്നും രാജിവെച്ച് പുറത്തുപോവുകയാണ് ചെയ്യേണ്ടതെന്ന് സജി പറഞ്ഞു. ജോസ് കെ മാണി വിഭാഗം എല്ലാ ദിവസവും നിവേദനം കൊടുക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരിക്കുന്ന പാര്‍ട്ടി നിവേദനം കൊടുക്കുകയല്ല കാര്യം നടപ്പാക്കുകയാണ് വേണ്ടത്. ഇടതുമുന്നണിയയോഗത്തിലും ക്യാബിനറ്റ് യോഗത്തിലും കാര്യങ്ങള്‍ പറയാമെന്നിരിക്കെ മാധ്യമങ്ങളില്‍ വാര്‍ത്തനല്കി ജനങ്ങളെ പറ്റിക്കുകയാണ് ഈ പാര്‍ട്ടി. കേരളത്തിലെ കൃഷിക്കാരന്‍ ആത്മഹത്യയിലേയ്ക്ക് പോയപ്പോള്‍ യുഡിഎഫാണ് റബര്‍വിലസ്ഥിരതാ ഫണ്ട് ഏര്‍പ്പെടുത്തിയത്. അന്ന് ജനങ്ങള്‍ക്ക് അത് അനുഗ്രഹമായിരുന്നു. ഒരു വര്‍ഷത്തോളമായി ഒരു രൂപപോലും കൊടുക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്നും സജി കുറ്റപ്പെടുത്തി.  

വീഡിയോ കാണാം : Facebook

മുഖ്യമന്ത്രി കോട്ടയത്ത് കര്‍ഷകസംഗമം നടത്തി. എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും പറഞ്ഞില്ല. ആ പരിപാടിയിലേയ്ക്ക് ജോസ് കെ മാണിയെയും കൂട്ടരെയും വിളിച്ചില്ല. അതിന്റെ വാശി തീര്‍ക്കാന്‍ സിപിഎമ്മിനേക്കാള്‍ വലിയ പാര്‍ട്ടിയാണ് തങ്ങളെന്ന് കാണിക്കാനാണ് കോട്ടയത്ത് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. റബര്‍വിലസ്ഥിരിതാ ഫണ്ട് പുനസ്ഥാപിക്കാന്‍ ഇടതുമുന്നണി തയാറാകണം. അല്ലാത്തപക്ഷം ഇടതുമുന്നണിയില്‍ നിന്നും രാജിവെയ്ക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തയാറാകണമെന്നും സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കില്‍ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് പാല നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം,നേതാക്കളായ ജോയി സി കാപ്പൻ , ഡിജു സെബാസ്റ്റ്യൻ, കെ.സി. കുഞ്ഞുമോൻ , സുനിൽ ഇല്ലിമൂട്ടിൽ, ജോണിച്ചൻപൂമരം, ജോമോൻ ഇരുപ്പക്കാട്ട് ,പി എസ് സൈമൺ , നോയൽലൂക്ക് , നി ജോ കണ്ണൻ കുഴിയിൽ,ബോബി മൂന്നു മാക്കൽ,സജി ഓലിക്കര, റിജോ ഒരപ്പുഴക്കൽ, കെ.സി. മാത്യു കേളപ്പനാൽ, ബിനോയി ചെങ്ങളം, സിബി നെല്ലൻകുഴിയിൽ, ജോയിസ് പുതിയാമഠം, കുര്യക്കോസ് മണിക്കൊമ്പിൽ , ഷിമ്മി ജോർജ് , കെ.എം. കുര്യൻ കണ്ണംകുളം, അഖിൽ ഇല്ലിക്കൽ , ടോം ജോസഫ് ,അനീഷ് വാക്കാട്, രാഹുൽ തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments