Latest News
Loading...

ഇടതു സർക്കാർ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്നു : സജി മഞ്ഞക്കടമ്പിൽ

പാലാ : കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഞെക്കി ഞെരുക്കി നോകുത്തിയാക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞകടമ്പിൽ ആരോപിച്ചു.

അധികാര വികേന്ദ്രീകരണത്തിലൂടെ ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും , ഇല്ലാതാക്കിക്കൊണ്ട് വികസന ഫണ്ടിന്റെ വിഹിതം ഓരോ വർഷവും കുറച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസന മുരടിപ്പിലേക്ക് തള്ളി വിട്ടിരിക്കുകയാണ് സജി പറഞ്ഞു.


.പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക.

വികസന ലക്ഷ്യം പൂർത്തിയാക്കൻ പദ്ധതിവിഹിതം വർദ്ധിപ്പിക്കുക.

വിഡിയോ കാണാം : Facebook 
 
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ നേത്യത്വത്തിൽ സംസ്ഥാനത്ത് ഉടനീളംതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ ജനപ്രതികൾ നടത്തിയ ധർണയുടെ ഭാഗമായി ളാലം ബ്ലോക്ക് പഞ്ചായത്ത് പടിക്കൽ ജനപ്രതിനിധികളടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരയ ഷിബു പൂവേലിൽ ,ജോസി പൊയ്കയിൽ , ഷീല ബാബു കുര്യയത്ത്, ബിജു പി.കെ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments