Latest News
Loading...

കുടിവെള്ള പദ്ധതിയുടെ മറവിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് റോഡ്

മൂന്നിലവ് പഞ്ചായത്തിൽ കുടിവെള്ള പദ്ധതിയുടെ മറവിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് റോഡ് നിർമ്മിച്ചതായി ആക്ഷേപം. ഗ്രാമ പഞ്ചായത്ത് പുതുശേരി വാർഡിലാണ് സംഭവം. കാടനാട് - പുതുശേരി കുടിവെള്ള വിതരണ പദ്ധതിയുടെ പമ്പ് ഹൗസിലേക്കെന്ന വ്യാജേനയാണ് റോഡ് നിർമ്മാണം. സംഭവുമായി ബന്ധപെട്ട് വിജിലൻസിന് പരാതി നൽകാനാണ് BJP പഞ്ചായത്ത് കമ്മിറ്റിയുടെ നീക്കം.


.മൂന്നിലവ് ഗ്രാമപഞ്ചായത്ത് പുതുശേരി വാർഡിലാണ് സ്വകാര്യ വ്യക്തിക്ക് സഹായകരമായ രീതിയിൽ റോഡ് നിർമ്മിക്കുവെന്ന് ആക്ഷേപമുയരുന്നത്. കുടിവെള്ള പദ്ധതിയുടെ മോട്ടോർ പുരയിലേക്കെന്ന വ്യാജേനയാണ് റോഡ് നിർമ്മിക്കുന്നത്. കാടനാട് പുതുശേരി കുടി വെള്ള പദ്ധതിയുടെ മോട്ടേർ പുരയിലേക്ക് എത്തുന്നതിന് മാത്രമാണ് 12 ലക്ഷത്തോളം രൂപാ മുടക്കി റോഡിൻ്റെ ആദ്യ ഘട്ട നിർമ്മാണം നടത്തിയിരിക്കുന്നത് . 

നിലവിൽ കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഓപ്പറേറ്റ് ചെയ്യുന്നത് സമീപവാസിയും മോട്ടോർ പുരക്ക് സ്ഥലം സംഭവന ചെയ്യുകയും ചെയ്ത ജോൺസൺ ആണ് .ഇദേഹമാകടെ നിലവിലുണ്ടായിരുന്ന വഴിയിലൂടെ തന്നെയാണിപ്പോഴും പമ്പ് ഹൗസിലേക്ക് എത്തുനത്. പിന്നെ പമ്പ് ഹൗസിലേക്ക് ആർക്ക് എത്തുന്നതിനാണ് ലക്ഷകണക്കിന് രൂപാ മുടക്കി റോഡ് നിർമ്മിക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.

വീഡിയോ കാണാം: Facebook 

റോഡിൻ്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്നതാകട്ടെ സ്വകാര്യ വ്യക്തിക്കും. റോഡ് നിർമ്മിക്കുന്നതിന് സ്വകാര്യ വ്യക്തി സ്ഥലം പഞ്ചായത്തിന് സറണ്ടർ ചെയ്ത് നാലകിയെന്നും നാട്ടുകാർ പറയുന്നു. .റോഡിൻ്റെ ഗുണഭോക്താക്കളായി മറ്റൊരു വിട്ടുകാരും ഇവിടെ താമസിക്കുന്നില്ല. വ്യക്തമായ അഴിമതിയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നാണ് ആരോപണം. സംഭവുമായി ബന്ധപെട്ട് വിജിലൻസിന് പരാതി കൊടുക്കാൻ ഉള്ള നീക്കത്തിലാണ് BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments