Latest News
Loading...

ഒൻപതു പിടിയനകൾ ഒന്നിച്ചു അണി നിരക്കുന്ന പെൺ പൂരം

കൊടുങ്ങൂർ :സ്ത്രീ ശക്തീകരണത്തിന്റെ ഈ കാലത്തു പുതു ചരിത്രം രചിച്ചു കൊണ്ടാണ് കൊടുങ്ങൂർ പൂരം നടക്കുക. കേരളത്തിലെ എണ്ണം പറഞ്ഞ ഒൻപതു പിടിയനകൾ ഒന്നിച്ചു അണി നിരക്കുന്ന പെൺ പൂരമാണ് ഇത്തവണത്തെ ഉത്സവത്തെ വേറിട്ട് നിർത്തുന്നത് .പൂരപ്പറമ്പുകൾ കൊമ്പനാനകൾ അടക്കിവാഴുമ്പോൾ പിടിയനാകൾക്കായി ഉള്ള ഒരു പൂരം.കേരളത്തിലെ അഴകും നിലവും കൊണ്ട് ഖ്യാതി കേട്ട ഒൻപതു പിടി ആനകളെ ആണ് പൂരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ നാലു പൂരം ദിവസത്തിൽ കേരളത്തിൽ തന്നെ ആദ്യമായി 9 പിടിയനകളെ അണി നിരത്തി ക്ഷേത്ര മൈതാനിയിൽ ഗജമേള നടത്തും. തുടർന്ന് ആനയൂട്ടും. .
.ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ പിടിയാന ചന്തം ആസ്വദിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആന പ്രേമികൾ എത്തും എന്നാണ് കരുതുന്നത്. ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് കേരളത്തിലെ പ്രധാന ആനകളെ ഇവിടെ അണി നിരത്താൻ കഴിയുന്നത്.


തോട്ടയ്ക്കാട് പഞ്ചാലി,ഗുരുവായൂർ ദേവി,പ്ലാത്തോട്ടം മീര,വേണാട്ടു മറ്റം കല്യാണി,തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്മി,പ്ലാത്തോട്ടം ബീന ,കുമാരനെല്ലൂർ പുഷ്പ, മഹാ ലക്ഷ്മി പാർവതി,പ്ലാത്തോട്ടം മീര, വേണാട്ടുമറ്റം ചെമ്പകം എന്നീ ഏറെ ആരാധകർ ഉള്ള ആനകൾ ആണ് പെൺ പൂരത്തിൽ അണി നിരക്കുന്നത്,ഗജമേളയ്ക്കും, ആറാട്ട് എഴുന്നള്ളിപ്പിനുമായി വിപുലമായ ക്രമീകരണം ആണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്


പിടിയനാകളെ മാത്രം ആണ് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിക്കാറുള്ളത്. ഇക്കുറി ആദ്യമായാണ് ഒൻപതു ആനകൾ പൂര ദിനത്തിൽ എത്തുന്നത്.

കൊടുങ്ങൂർ :കൊടുങ്ങൂർ പൂരത്തോട് അനുബന്ധിച്ചു മാർച്ച്‌ 26 മുതൽ ഏപ്രിൽ നാലു വരെ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിന്റെ മൂന്ന് കിലോ മീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളെ ഉത്സവ മേഖലയായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു ഇറക്കി. ക്ഷേത്ര ഉപദേശക സമ്മതിയുടെയും വാഴൂർ ഗ്രാമ പഞ്ചായത്തിന്റെയും ആവിശ്യം പരിഗണിച്ചു കൊണ്ടാണ് ജില്ലാ കളക്ടറുടെ തീരുമാനം. മാർച്ച്‌ 26 നു ആണ് കൊടുങ്ങൂർ പൂരത്തിന് കോടിയേറുക.ഏപ്രിൽ നാലിനു 9 പിടിയാനകൾ അണി നിരക്കുന്ന ഗജമേളയും, ആന ഊട്ടും ആറാട്ട് എഴുന്നള്ളിപ്പും നടക്കും. ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ ക്ഷേത്രത്തിൽ അവസാന ഘട്ടത്തിൽ ആണ്

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments