Latest News
Loading...

കടപ്പാട്ടുർ മഹാദേവ ക്ഷേത്രത്തിൽ എണ്ണ സമർപ്പണം

പാലാ: കടപ്പാട്ടുർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിൽ ആരംഭിച്ച എണ്ണ സമർപ്പണം എൻഎസ്എസ് നായക സഭാംഗവും കടപ്പാട്ടുർ ദേവസ്വം പ്രസിഡണ്ടുമായ സി.പി.ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമവേദി
തോട്ടം ശിവകരൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
 
.ക്ഷേത്രാചാരങ്ങളിലും സനാതന സംസ്കാരത്തിലും ഒഴിച്ചുകൂടാൻ കഴിയാത്തതാണ് അഗ്നി. ദീപജ്വലനം അഗ്നിയെ ആരാധിക്കുന്നതിന്റെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.
14-ാം തീയതികളിൽ ക്ഷേത്രത്തിൽ നടന്നു വരുന്ന പ്രസാദമൂട്ടും ചൊവ്വാഴ്ച നടന്നു.

.വൈസ് പ്രസിഡന്റുമാരായ ഷാജികുമാർ പയനാൽ, വേണുഗോപാലൻ നായർ വണ്ടാനത്ത്, സെക്രട്ടറി എസ്.ഡി.സുരേന്ദ്രൻ നായർ
ഖജാൻജി സാജൻ ജി.ഇടച്ചേരിൽ , ദീപു ആർ.നായർ, അനൂപ് എസ്. നായർ, ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു. മാർച്ച്‌ 24 മുതൽ 31 വരെയാണ് ഉത്സവം.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments