Latest News
Loading...

നിശ്ശബ്ദ സേവനങ്ങൾക്ക് ജെസിഐ പാലാ സൈലോഗ്സിൻ്റെ സ്നേഹാദരങ്ങൾ

പാലാ മുനിസിപ്പാലിറ്റിയിലെ ശുചീകരണ വിഭാഗം തൊഴിലാളികളിൽ ഈ വർഷം വിരമിക്കുന്ന  സി ലാലി,  എസ് ലളിതാമ്മ,  പി. പി. തങ്കമ്മ എന്നിവരെ ജെസിഐ പാലാ സൈലോഗ്സും പാലാ മുനിസിപ്പാലിറ്റിയും ചേർന്ന് ആദരിച്ചു.
.സമൂഹത്തിൽ നിശബ്ദ സേവനത്തിലൂടെ നക്ഷത്രങ്ങളായി തിളങ്ങി നിൽക്കുകയും എന്നാൽ പാർശ്വവൽകരിക്കപ്പെടുകയും ചെയ്യുന്ന തൊഴിൽ വിഭാഗങ്ങളിലെ പ്രവർത്തകർക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത ജെസിഐ ഇന്ത്യയുടെ സല്യൂട്ട് ദി സൈലന്റ് സ്റ്റാർഴ്സ് എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഇവരെ ആദരിച്ചത്.

 ജെസിഐ പാലാ സൈലോഗ്സിൻ്റെ പ്രസിഡൻറ് ജെസിഐ സെനെറ്റർ അലക്സ് ടെസ്സി ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ മുഖ്യാഥിതി ആയി സംസാരിച്ചു. കൗൺസിൽ അംഗങ്ങളായ ഷാജു വി തുരുത്തൻ, മായ പ്രദീപ്, ലിസ്സികുട്ടി മാത്യൂ, കൗൺസിൽ ക്ലർക്ക് ബിജോ ജോസഫ്, വിവിധ വിഭാഗങ്ങളിലെ മറ്റു മുനിസിപ്പൽ ജോലിക്കാർ എന്നിവരും ജെസിഐ പാലാ സിലോഗ്സിൻ്റെ പ്രവർത്തകരായ ജെസി അനുപാ എബ്രാഹം, ജെസി എസ് രാധാകൃഷ്ണൻ, ജെസി ഓമന രാധാകൃഷ്ണൻ, ജെസി പി ജി അനിൽ പ്രസാദ്, ജെസി ഡോക്ടർ മറീന ജേക്കബ്, ജെജെ എലീഷാ മരിയ ജിബി എന്നിവരും പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments