Latest News
Loading...

ജനറൽ ആശുപത്രി സെക്യൂരിറ്റി വിഷയം: സൂപ്രണ്ടിനെതിരെ എം എൽ എ രംഗത്ത്

പാലാ: പാലാ ജനറൽ ആശുപത്രിയിൽ നിലവിലുള്ള നാട്ടുകാരായ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് പകരം സ്വകാര്യ ഏജൻസിക്കു കൈമാറാനുള്ള ആശുപത്രി സൂപ്രണ്ടിൻ്റെ നീക്കത്തിനെതിരെ മാണി സി കാപ്പൻ എം എൽ എ രംഗത്തുവന്നു. സൂപ്രണ്ടിൻ്റെ നീക്കം നിർത്തിവയ്ക്കാനും ഏപ്രിൽ നാലിന് ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി ചേരാനും എം എൽ എ നിർദ്ദേശം നൽകി. 



എം എൽ എ യുടെ സാന്നിദ്ധ്യത്തിലല്ലാതെ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് അസാധുവാണെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. എം എൽ എ മാരുടെ സൗകര്യത്തിനനുസരിച്ച് മാത്രമേ അതത് സ്ഥലങ്ങളിൽ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി വിളിക്കാവൂ എന്ന നിയമസഭ സ്പീക്കറുടെയും ആരോഗ്യ വകുപ്പ് മന്ത്രിയുടെയും നിർദ്ദേശമുണ്ടെന്നും എം എൽ എ പറഞ്ഞു. 

.സൂപ്രണ്ടിൻ്റെ നടപടിക്കെതിരെ നിയമസഭ സ്പീക്കർ, ആരോഗ്യമന്ത്രി, ഡി എം ഒ എന്നിവർക്കു എം എൽ എ കത്ത് നൽകി. നടപടി സംബന്ധിച്ചു ആശുപത്രി സൂപ്രണ്ടിനോട് എം എൽ എ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments