Latest News
Loading...

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ 2023-24 വര്‍ഷത്തെ
ബഡ്ജറ്റ് വൈസ് പ്രസിഡന്‍റ് റെജി ഷാജി അവതരിപ്പിച്ചു. 16,20,73,002/- (പതിനാറ് കോടി ഇരുപത് ലക്ഷത്തി എഴുപത്തി
മൂവായിരത്തി രണ്ട്) രൂപ വരവും 15,74,02,800/- (പതിനഞ്ച് കോടി
എഴുപത്തി നാല് ലക്ഷത്തി രണ്ടായിരത്തി എണ്ണൂറ്) രൂപ ചെലവും
46,70,202/- (നാല്‍പ്പത്തി ആറ് ലക്ഷത്തി എഴുപതിനായിരത്തി ഇരുനൂറ്റി
രണ്ട്) രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്നു . 
.ബഡ്ജറ്റില്‍ ലൈഫ്
പദ്ധതിക്കായി 1,10,00,000/- (ഒരു കോടി പത്ത് ലക്ഷം) രൂപയും ഉല്പാദന
മേഖലയ്ക്ക് 77,95,000/- രൂപയും ആരോഗ്യ മേഖലയ്ക്ക് 58,50,000/-
രൂപയും, കുടിവെള്ള പദ്ധതികള്‍ക്ക് 50 ലക്ഷം രൂപയും ശുചിത്വ
മേഖലയ്ക്ക് 41 ലക്ഷം രൂപയും പശ്ചാത്തലമേഖലയില്‍ റോഡ്
നിര്‍മ്മാണത്തിനും മെയിന്‍റനന്‍സിനുമായി ഒരു കോടി എഴുപത് ലക്ഷം
രൂപയും മാറ്റി വച്ചിട്ടുണ്ട്. 


കൂടാതെ വിദ്യാഭ്യാസം, വനിതാ വികസനം,
വയോജന ക്ഷേമ പദ്ധതികള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ ക്ഷേമ
പദ്ധതികള്‍, ബഡ്സ് റീഹാബിറ്റേഷന്‍ സെന്‍റര്‍, അഗതി ക്ഷേമ
പദ്ധതികള്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, ജെന്‍റര്‍ റിസോഴ്സ്
സെന്‍റര്‍ തുടങ്ങി സമഗ്ര മേഖലകളിലും തുക വകയിരുത്തിയ ബജറ്റാണ്
അവതരിപ്പിച്ചത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments