Latest News
Loading...

തലനാട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരണം


    തലനാട് ഗ്രാമപഞ്ചായത്തിൻറ 2023- 2024 ലേയ്ക്കുള്ള ഏഴുകോടി എൻപത്തിയഞ്ച് ലക്ഷം രൂപാ വരവും ഏഴുകോടി എഴുപത്തിയെട്ട് ലക്ഷം രൂപാ ചെലവുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സോളി ഷാജി അവരിപ്പിച്ചു. സേവനമേഖലയ്ക്കും കാർഷിക മേഖലയ്ക്കും മുൻതൂക്കം നൽകുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അവരിപ്പിച്ചത്.

    തനതുഫണ്ട് ഏറ്റവും കുറവായ തലനാട് പഞ്ചായത്തിനെ വികസനപാതയിൽ എത്തിയ്ക്കുവാൻ ഉതകുന്ന ബഡ്ജറ്റാണിത്. ടൂറിസത്തിന് വലിയ സാദ്ധ്യതകളുള്ള ഇല്ലിക്കക്കല്ല്, മാർമല അരുവി, അയ്യമ്പാറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമം നടത്തണമെന്ന് വൈസ് പ്രസിഡന്റ്പറഞ്ഞു.

 
.കൂടാതെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലജീവൻ മിഷനുമായി ചേർന്ന് എല്ലാ വീടുകളിലും ഹൗസ് കണക്ഷൻ കൊടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും വൈസ് പ്രസിഡന്റ് അറിയിച്ചു. ബഡ്ജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് ശ്രീമതി.രജനി സുധാകൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. വൽസമ്മ ഗോപിനാഥ് സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ.എൻ.ടി.കുര്യൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. രാഗിണി ശിവരാമൻ, മെമ്പർമാരായ ഏ.ജെ സെബാസ്ററ്യൻ, റോബിൻ ജോസഫ്, രോഹിണീഭായ് ഉണ്ണികൃഷ്ണൻ, ദിലീപ് കുമാർ, ഷെമീല ഹനീഫ, ബിന്ദു. ബി, സോണി ബിനീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. സോഫിയാ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ആശാ റിജു എല്ലാവർക്കും നന്ദി പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments