Latest News
Loading...

തലപ്പലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.

തലപ്പലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. തലപ്പലം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ ബജറ്റ് പ്രസിഡന്റ്‌  അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ്‌ ശ്രീമതി കൊച്ചുറാണി ജെയ്സൺ ബഡ്ജറ്റ് അവതരിപ്പിച്ചു.16 കോടി 58 ലക്ഷം രൂപാ വരവും 16 കോടി 10 ലക്ഷം രൂപാ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ഉൽപ്പാദന മേഖലയ്ക്ക് 31 ലക്ഷം രൂപയും സേവന മേഖലയ്ക്കു 7.5 കോടി രൂപയും പശ്ചാത്തല മേഖലയ്ക്ക് 1 കോടി 16 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്. 
.കൂടാതെ വിദ്യാഭ്യാസം, പാർപ്പിടം, വനിതാ വികസനം, വയോജന ക്ഷേമ പദ്ധതികൾ, പട്ടിക ജാതി - പട്ടിക വർഗ ക്ഷേമ പദ്ധതികൾ, അഗതി ക്ഷേമപദ്ധതികൾ, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങി സമസ്ത മേഖലകളിലും തുക വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ശ്രീകല ആർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീമതി മേഴ്‌സി മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബിജു കെ കെ, സെക്രട്ടറി ശ്രീ രാജീവ്‌ ആർ എന്നിവർ സംസാരിച്ചു 


2022-23 സാമ്പത്തിക വർഷം ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 37 കുബുംബങ്ങൾക്ക് ആനുകൂല്യം നൽകാൻ സാധിച്ചു. അതുപോലെ 11 പട്ടിക ജാതി കുടുംബങ്ങൾക്ക് വീട് വാസയോഗ്യമാക്കുന്നതിനും ആനുകൂല്യം നൽകുന്നതിന് സാധിച്ചിട്ടുണ്ട്. ശുചിത്വ- മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ടോയ്ലറ്റ് മൈന്റെനൻസ്, ടോയ്ലറ്റ് നിർമ്മാണം, കിണർ മൈന്റെനൻസ്, ജീ - ബിൻ വിതരണം, ബയോബിൻ വിതരണം എന്നിങ്ങനെയുള്ള പദ്ധതികളും ഏറ്റെടുത്ത് നടപ്പിലാക്കാൻ സാധിച്ചു.ടേക്ക് എ ബ്രേക്ക്‌ നിർമ്മാണം പൂർത്തി ആയി വരുന്നു... ഭിന്നശേഷിക്കാർക്ക് പ്രയോജനപ്രദമായ ഉപകരണങ്ങ ളും വിതരണം ചെയ്യാൻ സാധിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments