Latest News
Loading...

10 ഏക്കറോളം കൃഷിയിടം കത്തി നശിച്ചു

മേലുകാവ് പഞ്ചായത്തിലെ കളപ്പുര പാറയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 ഏക്കറോളം കൃഷിയിടം കത്തി നശിച്ചു പഞ്ചായത്തിലെ 4 5 വാർഡുകളിൽ ഉൾപ്പെടുന്ന സ്ഥലമാണ്. ഞായറാഴ്ച മൂന്നുമണിയോടെ ആണ് തീ പിടിച്ചത്. 

 
.ഐക്കരകുന്നേൽ ജസ്റ്റിൻ, പുല്ലാംകുളം ജിജോ എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളാണ് കത്തി നശിച്ചത്. റബർ, വാഴ , കപ്പ തുടങ്ങിയവയെല്ലാം പൂർണമായും നഷ്ടപ്പെട്ടു. ഈരാറ്റുപേട്ട , പാലാ എന്നിവിടങ്ങളിൽ നിന്നുള്ള അന്യരക്ഷാസേന യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു.

.അഗ്നിരക്ഷ സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത് . പഞ്ചായത്ത് പ്രസിഡണ്ട് തോമസ് വടക്കേൽ,  പഞ്ചായത്ത് അംഗം അനുരാഗ് പാണ്ടിക്കാട് , സണ്ണി വടക്കേ മുളഞ്ഞനാൽ തുടങ്ങിയവർ  നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments