Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിലെ ഊർജസേന ക്ലബ്ബ് ശ്രദ്ധേയമാകുന്നു.

 ഊർജ്ജസംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച ഊർജസേന വ്യത്യസ്ത പ്രവർത്തനങ്ങളാൽ ശ്രദ്ധേയരാകുകയാണ്. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സോളാർ വൈദ്യുതി, സോളാർ സ്ട്രീറ്റ് ലൈറ്റ് നിർമ്മാണം, വയറിംഗ്, പ്ലംബിങ് തുടങ്ങിയവയിൽ പ്രത്യേക പരിശീലനം നടത്തുന്നു. 

.ഫിസിക്സ് ഡിപ്പാർട്ട്മെന്റിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഊർജ്ജസേന പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഇരുന്നൂറ് വാട്സിൻ്റെ സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു കഴിഞ്ഞു. ഹയർ സെക്കന്ററി വിഭാഗം ഫിസിക്സ് അധ്യാപകനായ വിൽസൺ ജോസഫാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments