Latest News
Loading...

പദ്ധതികളെ കുറിച്ചുള്ള അവലോകന യോഗം

പാലാ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളെ കുറിച്ചുള്ള അവലോകനയോഗം അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്നു. മാണി സി കാപ്പൻ MLA യുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.
 
.മാണി സി കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ പാലാ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കേണ്ട വിവിധ പദ്ധതികളുടെ അവലോകനയോഗം നടന്നു. അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വെച്ചാണ് യോഗം നടന്നത് . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറി,പിഡബ്ല്യുഡി ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ , വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. പാലാ നിയോജകമണ്ഡലത്തിലെ എട്ടു പഞ്ചായത്തുകൾക്ക് വിഭാവനം ചെയ്തിരിക്കുന്ന മലങ്കര കുടിവെള്ള പദ്ധതിയെ കുറിച്ചും വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളെക്കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നതിനെ പറ്റിയും ചർച്ചകൾ നടന്നു. 

.മലങ്കര ഡാമിനെ ജലസ്രോതസ്സായി കണക്കാക്കി 13 പഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയാണ് മലങ്കര കുടിവെള്ള പദ്ധതി. പാലാ നിയോജക മണ്ഡലത്തിലെ കടനാട്, രാമപുരം, മേലുകാവ്, മൂന്നിലവ്, മീനച്ചിൽ,ഭരണങ്ങാനം,തലപ്പലം,തലനാട് മുതലായ പഞ്ചായത്തുകൾക്ക് ആവശ്യമായ കുടിവെള്ള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്തിലെ നിലവിൽ കുടിവെള്ള കണക്ഷനുകൾ ഇല്ലാത്ത എല്ലാ വീടുകൾക്കും വാട്ടർ കണക്ഷൻ മുഖേന ശുദ്ധജലം എത്തിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളും ഉൾപ്പെടെ ആകെ ചെലവ് ഏകദേശം 1250 കോടി രൂപയാണ്. പദ്ധതിയിൽ 2,45,25 വാട്ടർ കണക്ഷനുകൾ 8 പഞ്ചായത്തുകളിലായി നൽകുന്നതാണ്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് പദ്ധതികൾ നടപ്പിലാക്കാൻ ആണ് തീരുമാനമെന്ന എംഎൽഎ പറഞ്ഞു.  സ്ഥലം ഏറ്റെടുപ്പിൽ നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് സ്ഥലം ഉടമകളെ നേരിട്ട് കണ്ട്സംസാരിക്കുന്നതിനും യോഗം തീരുമാനിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments