Latest News
Loading...

മാർമല വൈദ്യുതി പദ്ധതിയുടെ ക്രെഡിറ്റ് തട്ടാൻ ശ്രമം. മാണി സി കാപ്പൻ എം എൽ എ

മാര്‍മലയില്‍ തയാറായിവരുന്ന ജലവൈദ്യുതി പദ്ധതിയുടെ ക്രെഡിറ്റ് തട്ടാന്‍ പൂഞ്ഞാര്‍ എംഎല്‍എ ശ്രമിക്കുന്നതായി മാണി സി കാപ്പന്‍ എംഎല്‍എ. പദ്ധതിയുടെ 90 ശതമാനവും പാലാ നിയോജക മണ്ഡലത്തിലാണ്. പദ്ധതിയ്ക്ക് സ്ഥലമെടുപ്പ് അടക്കം പിന്നാലെ നടന്ന് പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ താനാണ് യത്‌നിച്ചത്.

 എന്നാല്‍ ഈരാറ്റുപേട്ടയിലെത്തിയ മന്ത്രിയെ ഒളിച്ചുകൊണ്ടുപോയി പദ്ധതി സ്ഥലം കാണിച്ച് ക്രെഡിറ്റ് എടുക്കാനാണ് ശ്രമിച്ചത്. മന്ത്രിയെത്തുന്നത് സംബന്ധിച്ച്   തന്നെ അറിയിച്ചില്ല. ഇത് സംബന്ധിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ ദുഃഖം തോന്നിയെങ്കിലും പൊതുജനത്തിന് ഉപകാരപ്പെടുന്ന ഒരു പദ്ധതി നടക്കട്ടെയെന്ന് കരുതി മിണ്ടാതിരിക്കുകയാണ് ചെയ്തതെന്നും എംഎല്‍എ പറഞ്ഞു. 


.തലപ്പലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജലടൂറിസം മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ്ജും എംഎല്‍എയെ അനുകൂലിച്ചു. പദ്ധതിയ്ക്കായി മാണി സി കാപ്പന്‍ പ്രയത്‌നിച്ചത് തനിക്ക് നേരിട്ടറിയാമെന്ന് ഷോണ്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയെ ആരെയും അറിയിക്കാതെ ഒളിച്ചുകൊണ്ടുപോയത് അല്‍പത്തരമാണെന്നും ഷോണ്‍ കൂട്ടിച്ചേര്‍ത്തു.

വീഡിയോ : Facebook 

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments