Latest News
Loading...

തലപ്പലം ജല ടൂറിസമേള തുടരുന്നു.

തലപ്പലം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്ന തലപ്പലം ജല ടൂറിസം മേളയ്ക്ക് മികച്ച പ്രതികരണം. ഈ മാസം 24 മുതൽ 28 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ആറാംമൈയിൽ മീനച്ചിൽ ആറ്റു തീരത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ മീനച്ചിലാറ്റിലൂടെ ബോട്ടിലും കൊട്ടവഞ്ചിയിലും യാത്ര ചെയ്യുവാൻ അവസരം ഒരുക്കിയിട്ടുണ്ട്... തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാണി സികാപ്പൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

.വിവിധങ്ങളായ വ്യാപാര സ്റ്റാളും ഫുഡ് കൗണ്ടറുകളും കുട്ടികൾക്കായി അമ്യൂസ്മെന്റ് പാർക്കുകളും പുഷ്പ ഫലങ്ങളുടെ പ്രദർശനവും ജനശ്രദ്ധ ആകർഷിക്കുന്നതാണ്.. മന്ത്രി റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എംപി എംഎൽഎമാരായ മാണിസി കാപ്പൻ മോൻസ് ജോസഫ് സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയ നിരവധി രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങളും മെഗാ ഷോ ഗാനമേള മ്യൂസിക്കൽ നൈറ്റ് കോമഡി ഷോ എന്നീ സ്റ്റേജ് പ്രോഗ്രാമുകളും ക്രമീകരിച്ചിട്ടുണ്ട്.

ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, ബ്ലോക്ക് മെമ്പർ ജെറ്റോ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൊച്ചുറാണി ജയ്സൺ, സ്റ്റാൻഡിങ് കമ്മിറ്റിചെയർമാർ ആനന്ദ് ജോസഫ് ബിജു കെ കെ നിഷാ ഷൈബി, മെമ്പർമാരായ സുരേഷ് പി കെ, ജോമി ബെന്നി എൽസി ജോസഫ്, സ്റ്റെല്ല ജോയ്, സതീഷ് കെ വി, ചിത്ര സജി എന്നിവർ സംസാരിച്ചു. ഇന്ന് കോട്ടയം ജില്ലാ പഞ്ചായത്ത്‌ അസോസിയേഷൻ സെക്രെട്ടറി തിരുവാർപ്പ് പ്രസിഡന്റ്‌ അജയ് K മേനോൻ, വാഴൂർ പ്രസിഡന്റ്‌ റെജി V P, പൂഞ്ഞാർ പ്രസിഡന്റ്‌ ഗീതാ നോബിൾ, കരൂർ വൈസ് പ്രസിഡന്റ്‌ ബെന്നി മുണ്ടത്താ നം, പാലാ കൗൺസിലർ ഷാജു തുരുത്തേൽ,,കേരള കോൺഗ്രസ്‌ (M)ജില്ലാ പ്രസിഡന്റ്‌ ലോപ്പസ് മാത്യു, ബ്ലോക്ക് മെമ്പർ മാർ പഞ്ചായത്ത്‌ മെമ്പർ മാർ,, BJP ജില്ലാ കൗൺസിൽ അംഗം സോമൻ തച്ചീട്ട്, സിപിഎം ലോക്കൽ സെക്രെട്ടറി മോഹനൻ V. k,അനസ് കണ്ടത്തിൽ, പീറ്റർ പന്തലാനി തുടങ്ങിയവർ സംബന്ധിക്കും. ഇന്ന് രാവിലെ 9 മണി മുതൽ കുതിര സവാരി, കൊട്ടവഞ്ചി യാത്ര ഉണ്ടായിരിക്കും. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments