Latest News
Loading...

വേനൽക്കാല ആറ്റുവട്ടം സംഘടിപ്പിച്ചു

മീനച്ചിൽ നദീസംരക്ഷണ സമിതിയും മീനച്ചിലാർ കാവൽഘടകങ്ങളും സഹകരിച്ച് മൂലേച്ചാലിൽ കടവിൽ വേനൽകാല ആറ്റുവട്ടം സംഘടിപ്പിച്ചു. മീനച്ചിലാറിന്റെ വിവിധ കടവുകളിലും രണ്ടാറ്റു മുന്നികളിലും മറ്റുമായി കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന നദീസംരക്ഷണ പ്രവർത്തകരുടെ കൂടിച്ചേരലുകളാണ് വേനൽക്കാല ആറ്റുവട്ടങ്ങൾ. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 

.മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ ഉദ്ഘാടനം ചെയ്തു. കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് വിഷയാവതരണം നടത്തി. കല്ലൂർവഞ്ചിക്കാടുകളുടെ പഠനത്തിന് ജോസാന്റണി മൂലേച്ചാലിൽ പുഴ നടത്തത്തിന് റോയി പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments