Latest News
Loading...

ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ നിർമാണം പുനർ ആരംഭിച്ചു

 കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ പുനരുദ്ധാരണം വീണ്ടും ആരംഭിച്ചു. റോഡിന്റെ ഉയർന്ന നിലവാരത്തിലുള്ള പുനരുദ്ധാരണത്തിനായി 2021ലാണ് സർക്കാർ 19.90 കോടി രൂപയാണ് അനുവദിച്ചത് . എന്നാൽ കരാർ ഏറ്റുടെത്ത മൂവാറ്റുപുഴ ഡീൻ കോൺസ്ട്രക്ഷൻ നിർമാണത്തിൽ വൻ വീഴ്ച്ച വരുത്തുകയായിരുന്നു.പഴയ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെർമിനേറ്റ് ചെയ്യുകയും  പ്രവൃത്തി റീ-ടെണ്ടറൂം ചെയ്യുകയുമായിരുന്നു. 


തുടർന്ന് പഴയ കരരുകാരന്റെ ലൈസൻസും പൊതുമരാമത്ത് വകുപ്പ് റദാക്കി.നിരവധി വിനോദസഞ്ചാരികൾ ആശ്രയിക്കുന്ന ഈ റോഡ് പത്ത് വർഷത്തോളമായി ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരുന്നു. നടയക്ക്ൽ ഭാഗത്ത് നിലവിലുള്ള ടാറിങ് ഇളക്കി മാറ്റുന്ന ജോലികൾക്കാണ് തുടക്കമായത്.
2022 ഡിസംബർ മാസം ടെർമിനേറ്റ് ചെയ്ത പ്രവൃത്തി 2023 ജനുവരി 21 ന് തന്നെ പുനരാരംഭിച്ചു. ജനുവരി 2 ന് പുതിയ ടെണ്ടർ വിളിച്ചു. ജനുവരി 16 ന് ടെണ്ടർ ഓപ്പൺ ചെയ്യുകയും . ജനുവരി 21ന് കരാർ ഒപ്പ് വെച്ച് സ്ഥലം കൈമാറി. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഇപ്പോൾ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments