Latest News
Loading...

ഫ്യൂച്ചർ സ്പൈക്കേഴ്സ് ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് പാലായിൽ

ഇന്ത്യൻ പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ സഹകരണത്തോടെ കേരളത്തിലെ പ്രമുഖ പുരുഷ വനിത കോളേജ് ടീമുകൾ പങ്കെടുക്കുന്ന ഫ്യൂച്ചർ സ്പൈക്കേഴ്സ് ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 16 മുതൽ 20 വരെ പാലാ സെന്റ് തോമസ് കോളേജിലെ ജിമ്മി ജോർജ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.

വോളിബോളിൽ ജിമ്മി ജോർജിനെയും ജോസ് ജോർജിനെയും ജോർജ് മാത്യുവിനെയും സുജോയ് ദത്തയെയും പോലുള്ള രാജ്യാന്തര താരങ്ങളെ സംഭാവന ചെയ്ത പാലാ സെന്റ് തോമസ് കോളേജിന്റെ മണ്ണിൽ മറ്റൊരു കായിക മാമാങ്കത്തിന് തിരശ്ശീല ഉയരുകയാണ്. ഇന്ത്യൻ പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ സഹകരണത്തോടെ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്ന വോളിബോൾ ടൂർണ്ണമെന്റ് ജനുവരി 16ആം തീയതി മുതൽ പാലാ സെന്റ് തോമസ് കോളേജിൽ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു.

മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് യൂണിവേഴ്സിറ്റി കേരള യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ ഉൾപ്പെടെ കേരളത്തിലെ പ്രമുഖ പുരുഷ വനിതാ കോളേജ് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിൽ വൈകുന്നേരം നാലുമണി മുതൽ ദിവസേന രണ്ടു മത്സരങ്ങൾ വീതം ഉണ്ടായിരിക്കുന്നതാണ്.



മത്സരങ്ങളുടെ ഇടവേളകളിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വോളിബോൾ ചാമ്പ്യൻഷിപ്പിനും കലാപരിപാടികൾക്കും പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

ഇന്ത്യൻ പ്രൈം വോളി ലീഗിൽ പങ്കെടുക്കുന്ന വിദേശ താരങ്ങൾ ഉൾപ്പെട്ട കൊച്ചി ബ്ലൂ സ്ട്രൈക്കേഴ്സ് ടീം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പാലാ സെന്റ് തോമസ് കോളേജിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments