Latest News
Loading...

മൂന്നിലവിൽ കേരള കോൺഗ്രസിന് തിരിച്ചടി നൽകിയ U D F ജയം.


       മൂന്നിലവ് : കോൺഗ്രസിൻ്റെ പ്രസിഡൻ്റ് രാജി വെച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ P L ജോസഫിന് 8-5 എന്ന നിലയിൽ വിജയിച്ചു. U D F ൽ നിന്ന് ജയിച്ച ചാർളി ഐസക് നാളുകളായി യുഡിഎഫിൽ നിന്നകന്ന്  മാണി വിഭാഗത്തിൽ ചേർന്ന് ജോസ് k മാണിയിൽ നിന്നും മെമ്പർഷിപ്പ് എടുത്തിരുന്നു.ചാർളി ഐസക്കിനെ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈൻ പാറയിൽ,DCC ജനറൽ സെക്രട്ടറി ശ്രീ C T രാജൻ എന്നിവരുടെ നേതൃത്വത്തിൽ തിരിച്ചുപിടിച്ചു കേരള കോൺഗ്രസിന് തിരിച്ചടി നൽകി.U D F സ്ഥാനാർത്ഥി ആയി ആണ് ചാർളി മത്സരിച്ചു ജയിച്ചത്.പിന്നീട് കേരള കോൺഗ്രസിലേക്ക്  കൂറ് മാറുകയായിരുന്നു.ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ U D F വിപ്പ് നൽകിയിരുന്നു.പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം 6 മാസം പിന്നിട്ടതിനുശേഷമാണ് ചാർളി U D F വിട്ടത്.ഏതെങ്കിലും ബോർഡ് ചെയർമാൻ സ്ഥാനമുൾപ്പടെ പല വാഗ്ദാനങ്ങളും നൽകിയാണ് ചാർളിയെ കേരള കോൺഗ്രസ് അടർത്തി എടുത്തത് എന്ന് U D F നേതാക്കൾ ആരോപിച്ചു.


             U D F മണ്ഡലം കമ്മിറ്റി പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ അനുമോദനം നൽകി.യോഗത്തിൽ പ്രസിഡൻ്റ് ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ചു DCC സെക്രട്ടറി C T രാജൻ ഉദ്ഘടനം ചെയ്തു.ശ്രീ ഉണ്ണി മുട്ടം,ജോബി നമ്പുടാകം,ശ്രീ പയസ് ചോവേറ്റ് കുന്നേൽ,ടോമിച്ചൻ കുരിശിങ്കൽപറമ്പിൽ, ബിന്ദു സെബാസ്റ്റ്യൻ ജോഷി ജോഷ്വ,മായ അലക്സ്,റീന റിനോൾഡ്, ഷൻ്റി മോൾ സാം,കൃഷ്ണൻ ഈറ്റക്കൽ,ലിൻസിമോൾ, സ്റ്റാൻലി മാണി,ജോൺസൺ ജോസഫ്,ബിനോയ് കപ്പിയാങ്കൽ,ടോമി വരകുകാലയിൽ,U J മാമ്മച്ചൻ, റോജി അമ്മിയനിക്കൽ,ജോസഫ് വർഗീസ്,ബാബു നെടിയകാലയിൽ,ബെന്നി വരിക്കപ്ലാക്കൽ,ജോർജ് വടക്കേപറമ്പിൽ,ജേക്കബ് തേരകപ്ലാക്കൽ,മോസസ് പായിപ്പാട്ട്, ബെല്ലി ജോൺസൺ,എന്നിവർ പ്രസംഗിച്ചു.പ്രസിഡൻ്റ് ശ്രീ P L ജോസഫ് കൃതജ്ഞത രേഖപെടുത്തി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments