Latest News
Loading...

എൻ.ഡി.പി. യോഗം കൈപ്പള്ളി ശാഖയുടെ ഓഫീസ് കെട്ടിട ഉദ്ഘാടനം

എസ്.എൻ.ഡി.പി. യോഗം കൈപ്പള്ളി ശാഖയുടെ ഓഫീസ് കെട്ടിട ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. യൂണിയൻ മീനിച്ചിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഒ.എം. സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഗോപുര സമർപ്പണം ഇൻകംടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ നിർവഹിച്ചു. സുധാകരൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി. മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എം.ആർ. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. പി.ഡി. ഷാജി പതിയിൽ, സജീവ് വയല, കെ.ആർ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. 

എസ്.എൻ.ഡി.പി. കൈപ്പള്ളി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ഭദ്രകാളിദേവി ക്ഷേത്രത്തിലെ ഉത്സവവും മഹാഗണപതി പ്രതിഷ്ഠാ വാർഷികവും ഞായറാഴ്ച നടത്തും. ഞായറാഴ്ച 8.156 ന് എൻ.വി. സുധാകരൻ തന്ത്രികളുടെ കാർമികത്വത്തിൽ കൊടിയേറ്റ്, ഒൻപതിന് കലശപൂജ, പത്തിന് കലശാഭിഷേകം, 11.30 ന് മധ്യാഹ്നനപൂജ, പ്രസാദമൂട്ട്, ഏഴിന് താലപ്പൊലി ഘോഷയാത്ര, എട്ടിന് താലം എതിരേൽപ്പ്, 9.30 ന് കൃഷി ഓഹരി ലേലം, പത്തിന് സമ്മാനകൂപ്പൺ നറുക്കെടുപ്പ്, 10.30 ന് ഗാനമേള.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments