Latest News
Loading...

"ഹിന്ദുവായ ബിനുവിനെ ചെയർമാൻ ആക്കാതിരിക്കാൻ ജോസ് കെ മാണി ശ്രമിച്ചു " പി.സി ജോർജ്ജ്

യാതൊരു ധാർമികതയും ഇല്ലാത്ത മനസ്സാക്ഷിക്ക് വിരുദ്ധമായ തെരഞ്ഞെടുപ്പാണ് പാലായിൽ നടന്നതെന്ന് പിസി ജോർജ് . ക്രിസ്ത്യാനികളുടെ നാടായ പാലായിൽ ഹിന്ദുവായ ബിനുവിനെ ചെയർമാൻ ആക്കാൻ ആകില്ല എന്ന് ജോസ് കെ മാണി പിണറായി വിജയന് മുമ്പിൽ നിലപാടെടുത്തതോടെയാണ് ബിനുവിന് സ്ഥാനം നഷ്ടമായതെന്നും പിസി ജോർജ് പാലായിൽ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ സ്ഥാനങ്ങൾ നഷ്ടമാകുന്നത് അംഗീകരിക്കാനാവില്ല. ഇത് നന്ദികേടാണെന്നും പ്രതിഷേധാർഹമാണെന്നും കമ്മ്യൂണിസ്റ്റിന് ചേർന്നതല്ലെന്നും പിസി ജോർജ് പറഞ്ഞു.

20 വർഷത്തോളമായി കൗൺസിലറായ ബിനു പുളിക്കക്കണ്ടം ചെയർമാൻ ആകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ലോക്കൽ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ബിനുവിനെയാണ് നിർദ്ദേശിച്ചത് . ജില്ലാ കമ്മിറ്റിയും വിനുവിന് അനുകൂലമായി നിലപാടെടുത്തെങ്കിലും നേരം വെളുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ആറേഴ് വർഷത്തെ മാത്രം രാഷ്ട്രീയ പാരമ്പര്യമുള്ള ജോസ് കെ മാണിക്ക് ബിനുവിനെപ്പോലെ ഒരാൾ ഉന്നം സ്ഥാനത്തേക്ക് വരുന്നത് അംഗീകരിക്കാൻ ആകാത്തതിന്റെ കുശുമ്പാണെന്നും പിസി ജോർജ് പറഞ്ഞു. 


കേരള കോൺഗ്രസിനെതിരെ ആരു മത്സരിച്ചാലും വിജയിക്കും എന്ന സ്ഥിതിയിലേക്കാണ് പോകുന്നത്. പാർട്ടിയുടെ മുൻ നേതാക്കൾ വഴിയാധാരമായി. പാലായിലെ തീരുമാനം പലരും അംഗീകരിച്ചിട്ടില്ല. ജോസ് കെ മാണിയുടെ ധാർഷ്ട്യവും അഹങ്കാരവും അവസാനിപ്പിക്കാൻ കേരള കോൺഗ്രസുകാർ തയ്യാറാകണം. മത്സരിച്ചു തോറ്റതോടെ പാലായെ നശിപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്നും പി സി ജോർജ് പറഞ്ഞു. നിഷ ജോസ് കെ മാണി ക്കൊപ്പം മുടി മുറിക്കാൻ പോകുന്ന ആളെയാണ് ചെയർപേഴ്സൺ ആക്കിയതെന്നും പിസി ജോർജ് ആരോപിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments