Latest News
Loading...

സ്കൂള്‍ വാര്‍ഷികവും പൂര്‍വ്വാധ്യാപക- അനധ്യാപക സംഗമവും

പാലമ്പ്ര അസംപ്ഷന്‍ ഹൈസ്കൂളിന്‍റെ 68-ാമത് വാര്‍ഷികാഘോഷവും പൂര്‍വ്വാധ്യാപക- അനധ്യാപക സംഗമവും, സ്കൂളിലെ നവീകരിച്ച ചാപ്പലിന്‍റെ വെഞ്ചരിപ്പും, വിശുദ്ധ ചാവറ മെമ്മോറിയല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ ഈ മാസം 24, 25 തിയതികളിലായി നടത്തപ്പെടുന്നു.

24-ാം തിയതി രാവിലെ 9:45 ന് കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ സി.എം.ഐ.യുടെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ശ്രീ.ആന്‍റോ ആന്‍റണി എം.പി. ഉദ്ഘാടനം ചെയ്യും. 


സ്കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ്ജ് മറ്റത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി പി.ആര്‍. അനുപമ, ഗത്സെമെന്‍ ഇടവക വികാരി ഫാ.ജോയി നിരപ്പില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി സിന്ധു മോഹന്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോബി മാത്തന്‍കുന്നേല്‍, പി..റ്റി.എ. പ്രസിഡന്‍റ് ശ്രീ.സിജോ മോളോപ്പറമ്പില്‍, ശ്രീ. ടോം ജോണ്‍, ശ്രീ. ജിബിന്‍ കുരുവിള തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. 25-ാം തിയതി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments