Latest News
Loading...

കാശ്മീരയുടെ നോവൽ പ്രകാശിതമായി


ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കാശ്മീര ഷിറാസ് രചിച്ച ജന്നിഫർ ക്രിസ്‌റ്റോ എന്ന ഇംഗ്ലീഷ് നോവൽ പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിലെ നീർമാതളത്തണലിൽ നടത്തിയ ചടങ്ങിൽ കേരളാ ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ് പുസ്തകത്തിന്റെ കോപ്പി പ്രൊഫ.എം. കെ ഫരീദിന് നൽകിക്കൊണ്ടാണ് പ്രകാശനം നടത്തിയത്. 

നഗരസഭാദ്ധ്യക്ഷ സുഹു റാ അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ ചെയർമാൻമാരായ റ്റി.എം. റഷീദ്, വി.എം സിറാജ്, എന്നിവർ ആ മുഖ പ്രഭാഷണം നടത്തി.പി.പി.എം നൗഷാദ്, ജാഫർ കെ.എം, എം.എഫ് അബ്ദുൽ ഖാദർ, ഷിനു മോൾ . കെ എ , ആന്റണി മാർട്ടിൻ ജോസഫ്, ഹാഷിം പുളിക്കീൽ , അഡ്വ.വി.പി നാസർ,എസ്.എഫ് ജബ്ബാർ , എന്നിവർ ആശംസകൾ നേർന്നു. കുമാരികാശ്മീര ഷിറാസ് മറുപടി പ്രസംഗം നടത്തി. ഹെഡ് മിസ്ട്രസ് എം.പി ലീന സ്വാഗതവും, ഷിറാസ് കമാൽ നന്ദി യുംപറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments