Latest News
Loading...

മുട്ടംകവലയില്‍ റൗണ്ടാനയില്ലാത്ത് മൂലം സ്ഥിരം അപകടങ്ങള്‍

ഈരാറ്റുപേട്ട നഗരത്തിലെ തിരക്കേറിയ ജംഗ്ഷനായ മുട്ടംകവലയില്‍ റൗണ്ടാനയില്ലാത്ത് സ്ഥിരം അപകടങ്ങള്‍ക്ക് കാരണമാകുന്നു. താല്‍ക്കാലികമായി പലതവണ റൗണ്ടാന സ്ഥാപിച്ചെങ്കിലും അവയെല്ലാം വാഹനമിടിച്ച് തകര്‍ന്നു. 3 റോഡുകള്‍ ചേരുന്ന ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. 

എൺപത് കോടി രൂപ ചെലവിലാണ് മുട്ടം ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡ് അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയത്. കാഞ്ഞിരപ്പള്ളി, പാലാ, തൊടുപുഴ റോഡുകള്‍ സന്ധിക്കുന്ന ഈരാറ്റുപേട്ട വടക്കേക്കരയിലെ മുട്ടം കവലയില്‍ റൗണ്ടാനയുടെ അഭാവമാണ് അപകടത്തിനിടയാക്കുന്നത്. വാഹനങ്ങള്‍ തോന്നുംപടി കടന്നുപോകുന്നതോടെ നിത്യേനയെന്നോണം ഇവിടെ അപകടങ്ങളുണ്ടാകുന്നുണ്ട്. 

വീപ്പകള്‍ സ്ഥാപിച്ചും ടയറുകള്‍ അടുക്കിയും കോണ്‍ക്രീറ്റിംഗ് നടത്തിയും താല്‍ക്കാലിക റൗണ്ടാനകള്‍ സ്ഥാപിച്ചെങ്കിലും ഇവയെല്ലാം വാഹനമിടിച്ചു തകര്‍ന്നു. ബലവത്തായ രീതിയില്‍ റൗണ്ടാന സ്ഥാപിച്ചാലേ പ്രശ്‌നപരിഹാരമാകൂ എന്ന് അപകടങ്ങള്‍ക്ക് സ്ഥിരം സാക്ഷികളായ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നു. 


റോഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയാണ് നിര്‍മാണവും പരിപാലനവും നിര്‍വഹിക്കുന്നത്. വേണ്ടത്ര വീതി ഇവിടെയില്ലാത്തതാണ് റൗണ്ടാന സ്ഥാപിക്കുന്നതിന് തടസ്സമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments