Latest News
Loading...

കൊയ്ത്തുത്സവം ജനകീയാഘോഷമാക്കി പാറപ്പള്ളി ഗ്രാമം

മീനച്ചില്‍ : തരിശുപാടം പഴംകഥയാക്കി മീനച്ചിൽ പഞ്ചായത്തിലെ പാറപ്പള്ളി പാടശേഖരത്ത് നടത്തിയ നെൽകൃഷി വിളവെടുപ്പ് ആഘോഷമാക്കി ഗ്രാമം. കാൽ നൂറ്റാണ്ടായി തരിശുകിടന്ന പത്ത് ഏക്കർ പാടത്ത് മീനച്ചിൽ പഞ്ചായത്തും, കൃഷിഭവനും ചേർന്ന് നടത്തിയ നെൽകൃഷി വിളവെടുപ്പിനോടനു ബന്ധിച്ച് നടത്തിയ കൊയ്ത്തുത്സവം സഹകരണ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കൊയ്ത്തുത്സവത്തിന് എത്തിയ മന്ത്രിയെ നാട്ടുകാർ വാദ്യമേള ങ്ങളുടെ അകമ്പയോടെയാണ് വരവേറ്റത്. 
സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേ'യ്ക്ക് പദ്ധതിയുടെ ഭാഗമായി തരിശു ഭൂമി ഏറ്റെടുത്ത് നെൽകൃഷി ഇറക്കി മികച്ച വിളവ് നേടിയ പഞ്ചായത്തിനെയും, പദ്ധതിയുമായി സഹകരിച്ച കർഷകരെയും മന്ത്രി അഭിനന്ദിച്ചു. പാടശേഖരം കൃഷിക്ക് വിട്ടുനൽകിയ കർഷകരെ മന്ത്രി ആദരിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷ വഹിച്ചു.

 മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പയോടെയാണ് ജനപ്രതിനിധികളെ നാട്ടുകാര്‍ വരവേറ്റത്. ജോസ് കെ മാണി എംപി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, ബ്ലോക്ക് മെമ്പർമാരായ ഷിബു പുവേലിൽ, ജോസ് ചെമ്പകശേരിൽ, മീനച്ചിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ബേബി, വികസന സ്ഥിരംസമിതി അധ്യക്ഷൻ ടി ബി ബിജു, വാർഡ് മെമ്പര്‍ ഇന്ദു പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments