Latest News
Loading...

പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ അപകട ഇൻഷ്വറൻസ് മേള

പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ അപകട ഇൻഷ്വറൻസ് മേള നടന്നു. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് വഴി നടപ്പിലാക്കുന്ന അപകട ഇൻഷ്വറൻസ് പോളിസിയിൽ പൊതുജനങ്ങളെ ചേർക്കുന്നതിനായാണ് മേള സംഘടിപ്പിച്ചത്. ഒരു വർഷത്തേയ്ക്ക് 399 രൂപയാണ് പ്രീമിയം . ഏതെങ്കിലും വിധത്തിലുള്ള അപകട മരണമോ അംഗവൈകല്യമോ സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും. 

ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ അറുപതിനായിരം രൂപയും കിടത്തി ചികിത്സ ആവശ്യമില്ലാത്ത സാഹചര്യത്തിൽ മുപ്പതിനായിരം രൂപയും ചികിത്സ ചിലവ് ലഭിക്കും. ആശുപത്രിയിൽ അഡ്മിറ്റ് ആകുന്ന ദിവസങ്ങളിൽ 10 ദിവസത്തേയ്ക്ക് ദിവസം ആയിരം രൂപ വീതം ലഭിക്കും. അപകട മരണം സംഭവിച്ചാൽ മൃതശരീരം വീട്ടിൽ എത്തിക്കുന്നതിന് 25000 രുപയും സംസ്കാര ചിലവുകൾക്ക് 5000 രൂപയും ലഭിക്കും. മരണപ്പെടുന്ന വ്യക്തിയുടെ മക്കളുടെ പഠനച്ചിലവിന് ഒരു ലക്ഷം രൂപ ലഭിക്കും. 18 മുതൽ 65 വരെ പ്രായമുള്ളവർക്ക് ആധാർ കാർഡും , മൊബൈൽ ഫോണുമായി എത്തി ഇൻഷ്വറൻസിൽ ചേരാൻ മേളയിൽ അവസരമൊരുക്കിയിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments