Latest News
Loading...

ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീടുകളുടെ വെഞ്ചരിപ്പ് നടന്നു

പാലാ രൂപത ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോനാ പള്ളിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച 7വീടുകളുടെ വെഞ്ചരിപ്പ് നടന്നു. ഫൊറോനാ വികാരി വെരി. റവ. ഫാ. ജോസഫ് പനാമ്പുഴയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. ഹൊസൂര്‍ രൂപത അധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. 

പ്രോട്ടോസിഞ്ചലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്, ജോസ് കെ മാണി എം പി, ശ്രീ മോന്‍സ് ജോസഫ് എം എല്‍ എ, മാണി സി കാപ്പന്‍ എം എല്‍ എ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി കീക്കോലില്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, സഹവികാരിമാരായ ഫാ. തോമസ് ഓലയത്തില്‍, ഫാ. തോമസ് വാഴയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ചേര്‍പ്പുങ്കല്‍ ഇടവക അംഗമായ കോട്ടയില്‍ ജോസ് തന്റെ പിതൃസ്വത്തായി ലഭിച്ച 32സെന്റ് സ്ഥലംചേര്‍പ്പുങ്കല്‍ പള്ളിക്ക് സൗജന്യമായി നല്‍കിയ സ്ഥാലത്താണ് 7 വീടുകള്‍ പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. കുറുമുണ്ടയില്‍ ജൂവലറി പാലാ, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ പാലാ, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ഏറ്റുമാനൂര്‍ലോക്കല്‍ കമ്മിറ്റി , കര്‍മലീത്താ മഠം ചേര്‍പ്പുങ്കല്‍, എം എസ് ബില്‍ഡേഴ്സ് ചേര്‍പ്പുങ്കല്‍, സ്‌നേഹദീപം പദ്ധതി ചേര്‍പ്പുങ്കല്‍, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ചേര്‍പ്പുങ്കല്‍ എന്നിവരാണ് ഈ പദ്ധതി യില്‍ പങ്കാളികളായിരിക്കുന്നത്. ഇതിന് മുമ്പ് ഏതാനും വീടുകള്‍ ചേര്‍പ്പുങ്കല്‍ പള്ളിയില്‍ നിന്ന് നേരിട്ട്‌സൗജന്യമായി നിര്‍മിച്ചു നല്‍കിയിരുന്നു

ജില്ലാപഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള പതിനാലാം സ്നേഹവീടിന്റെ താക്കോല്‍സമര്‍പ്പണവും ഇതോടൊപ്പം നടന്നു. സ്നേഹദീപം പദ്ധതിപ്രകാരം കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒന്നാം ഭവനമായ ഈ സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തി. 250 സുമനസ്സുകളാണ് നിലവില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്നേഹദീപത്തില്‍ കണ്ണികളായിട്ടുള്ളത്. കൂടാതെ 4 വ്യക്തികള്‍ (ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സന്തോഷ് കുമാര്‍ ബി., ബി.സി.എം. കോളജ് അധ്യാപകനായിരുന്ന ഡോ. എം.കെ. ലൂക്കാ, പി.കെ.വി. ലൈബ്രറി രക്ഷാധികാരി എന്‍.എസ്. ഗോപാലകൃഷ്ണന്‍നായര്‍ നിരവത്ത്, കൂടല്ലൂര്‍ മുണ്ടപ്ലാക്കല്‍ കുടുംബം) ഓരോ വീട് നിര്‍മ്മിക്കുന്നതിനുള്ള 4 ലക്ഷം രൂപ വീതവും കൂടല്ലൂര്‍ തയ്യില്‍ ജോസഫ് മാത്യുവും മക്കളും ചേര്‍ന്ന് 2 വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലവും 2 വീട് നിര്‍മ്മാണത്തിനായി 8 ലക്ഷം രൂപയും നല്കുവാന്‍ സന്നദ്ധനായിട്ടുണ്ട്. കിടങ്ങൂര്‍ പഞ്ചായത്തില്‍ കൂടുതല്‍ സുമനസ്സുകളെ സഹകരിപ്പിച്ച് അര്‍ഹരായ പരമാവധി ആളുകള്‍ക്ക് അടുത്ത ഒരുവര്‍ഷക്കാലം കൊണ്ട് 25 വീടുകള്‍ എങ്കിലും വച്ച് നല്കണം എന്നതാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, സെക്രട്ടറി ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ട്രഷറര്‍ എം. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments