Latest News
Loading...

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപ്പിടുത്തം.

പത്തനംതിട്ട നഗരത്തില്‍ വന്‍ തീപ്പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തീപിടിച്ചു. നഗര മധ്യത്തിലെ നമ്പര്‍ വണ്‍ ചിപ്‌സ് കട എന്ന കടയ്ക്കാണ് ആദ്യം തീ പടര്‍ന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വന്‍ ബേക്കറി, ഒരു മൊബൈല്‍ ഷോപ്പ്, ചെരുപ്പ് കടയിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 


അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതോടെ തീ കൂടുതല്‍ പടര്‍ന്നു. ആളുകള്‍ കടക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല. സമീപത്തെ കടകളിലെ ഗ്യാസ് കുറ്റികള്‍ അടക്കം മാറ്റി. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments