Latest News
Loading...

അൽഫോൻസയും, എസ് എൻ കോളേജ് ചേളന്നൂരും വിജയികൾ


പാലാ: ഇന്ത്യൻ പ്രൈം വോളി ലീഗ് ടീമായ കൊച്ചി ബ്ലൂ സ്പൈക്കേസും പാലാ സെന്റ് തോമസ് കോളേജും സംയുക്തമായിട്ട് നടത്തുന്ന ഫ്യൂച്ചർ   സ്‌പൈക്കേർസ് ആൾ കേരളാ വോളീബോൾ ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജും പുരുഷ വിഭാഗത്തിൽ എസ്. എൻ കോളേജ് ചേളന്നൂരും ജേതാക്കളായി.

 
വനിതാ വിഭാഗം ഫൈനലിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് ചങ്ങനാശ്ശേരി അസംഷൻ കോളജിനെ കീഴടക്കിയാണ് ജേതാക്കളായത്. സ്കോർ 25-10, 25-17, 25-17. പാലാ അൽഫോൻസാ കോളേജ് ക്യാപ്റ്റൻ അനീറ്റ ആന്റണിയെ മത്സരത്തിലെ മികച്ച കളിക്കാരിയായി തിരഞ്ഞെടുത്തു. ടൂർണമെന്റ് മികച്ച അറ്റാക്കറായി പാലാ അൽഫോൺസ് കോളേജിലെ നിവേദിതയും മികച്ച സെറ്റാറായി സോനയെയും മികച്ച ബ്ലോക്കർ ആയി ഡയാനയും, മികച്ച യൂണിവേഴ്സൽ കളിക്കാരിയായി അസംഷൻ കോളജിലെ അലീനയെയും ലിബറോ ആയി അൽന രാജിനെയും തിരഞ്ഞെടുത്തു. 

പുരുഷ വിഭാഗം ഫൈനലിൽ എസ്. എൻ കോളേജ് ചേളന്നൂർ നേരിട്ടുള്ള 3 സെറ്റുകൾക്ക് എസ് എച്ച്. കോളേജ് തേവരയെ 
 കീഴടക്കിയാണ് ജേതാക്കളായത്. സ്കോർ 25-16, 25-16, 26-24. 
എസ്. എൻ. ചേളന്നൂരിലെ ഗോകുലിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച തേവര കോളേജിലെ വിഷ്ണുവും മികച്ച സെറ്ററായി എസ് എൻ കോളേജിലെ അർജുനും, മികച്ച ലിബറോ ആയി തേവരക്കോളയിലെ സായന്തും, മികച്ച യൂണിവേഴ്സൽ പ്ലേറായി തേവര കോളജിലെ മഞ്ജിത്തിനെയും എസ് എൻ കോളേജിലെ ഫൈസലിനെയും തിരഞ്ഞെടുത്തു.

 വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ റവ ജെയിംസ് ജോൺ മംഗലത്ത്, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റെജീനാമ്മ, പ്രൊഫസർ ജോജി അലക്സ്, പാലാ മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ശനിയാഴ്ച വൈകുന്നേരം നടക്കുന്ന മത്സരത്തിൽ വിദേശ താരങ്ങൾ അണിനിരക്കുന്ന പ്രൈം വോളി ലീഗ് ടീം കൊച്ചി ബ്ലൂ സ്‌പൈക്കേർസ് സെന്റ് തോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments