Latest News
Loading...

ആൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റ്

പാലാ: പാലാ സെന്റ് തോമസ് കോളേജിൽ ഫ്യൂച്ചർ   സ്‌പൈക്കേർസ് ആൾ കേരളാ ഇന്റർ കോളേജിയറ്റ് വോളീബോൾ ടൂർണമെന്റ് ശ്രീ. മാണി സി കാപ്പൻ എം.എൽ.എ    ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ റവ ഡോ. ജെയിംസ് ജോൺ മംഗലത്ത് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ശ്രീ ജോജി അലക്സ്, ഡോ. ഡേവിസ് സേവിയർ, കൊച്ചിൻ ബ്ലൂ സ്പൈക്കേഴ്സ് സി.ഇ
ഒ സഞ്ജിത്ത് ജോസ്, ബ്ലൂ   സ്‌പൈക്കേർസ് ഡയറക്ടർ ബെൻസൺ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് കോട്ടയം ഏരിയ ജനറൽ മാനേജർ രാജേഷ് നായർ, പാലാ മുൻസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ഉദ്ഘാടന മത്സരത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് നേരിട്ടുള്ള 3 സെറ്റുകൾക്ക് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ കീഴടക്കി ആദ്യ വിജയം കരസ്ഥമാക്കി.  

 തുടർന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ പാലാ സെന്റ് തോമസ് കോളേജ് പത്തനാപുരം സെൻസ് സ്റ്റീഫൻസ് കോളേജിനെ കോളേജിനെ നേരിട്ടുള്ള സെറ്റുകൾക്ക്  പരിചയപ്പെടുത്തി. 

ടൂർണമെന്റ് 20 ന് സമാപിക്കും. 21ന് ശനിയാഴ്ച വൈകുന്നേരം നടക്കുന്ന മത്സരത്തിൽ പ്രൈം വോളി ലീഗ് ടീം കൊച്ചി ബ്ലൂ സ്‌പൈക്കേർസ് സെൻതോമസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്നതാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments