Latest News
Loading...

തെളിഞ്ഞത് എൽ.ഡി.എഫ് കെട്ടുറപ്പ്. കേ.കോൺ (എം)

പാലാ: എൽ.ഡി.എഫ് ധാരണ പ്രകാരം രാജിവച്ച ശേഷമുള്ള നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പുറത്തായത് യു.ഡി.എഫ് അനൈക്യവും ചേരിപ്പോരുമെന്ന് കേരള കോൺഗ്രസ് (എം) നേതൃയോഗം ചൂണ്ടിക്കാട്ടി.എൽ.ഡി.എഫിൽ തർക്കം ആരോപിച്ച് പ്രചാരണം അഴിച്ചു വിട്ടവർ ചർച്ച യാക്കേണ്ടത് യു.ഡി.എഫ് തമ്മിലടിയാണ്.

എൽ.ഡി.എഫിൽ തർക്കം പ്രചരിപ്പിച്ച് മുതലെടുക്കുവാനും ചോര കുടിക്കുവാനുമുള്ള യു.ഡി.എഫ് ശ്രമം പൊളിഞ്ഞിരിക്കുകയാണ്.
നഗരസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും നഗരസഭാ പ്രതിപക്ഷ നേതാവും നിരവധി തവണ കൗൺസിലറും പ്രൊഫസറുമായ പ്രൊഫ.സതീശ് ചൊള്ളാനിയാണ് വോട്ട് അസാധുവാക്കി സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധിച്ചിരിക്കുന്നത്. മറ്റൊരു യു.ഡി.എഫ് അംഗം വോട്ടു പോലും ചെയ്തില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്വന്തം മുന്നണി വോട്ടുകൾ പോലും നേടാനായില്ല.യു.ഡി.എഫ് പാർലമെൻ്റ് റി പാർട്ടി നേതാവിൻ്റെ വോട്ട് പോലും ഉറപ്പാക്കുവാൻ കഴിഞ്ഞില്ല.

എന്നാൽ എൽ.ഡി.എഫ് ഒറ്റക്കെട്ടായി അണിനിരന്ന് മുന്നണി നിർദ്ദേശം നടപ്പാക്കി കെട്ടുറപ്പ് വെളിവാക്കി.എൽ.ഡി.എഫിലെ ഐക്യം തകർന്നു എന്നു പ്രചരിപ്പിച്ചവർ യു.ഡി.എഫിലെ കലഹം തിരിച്ചറിഞ്ഞില്ല.
ജോസിൻ ബിനോയുടെ നേതൃത്വത്തിലുള്ള പുതിയ നഗരസഭാ ഭരണ സമിതിയുടെ വിജയത്തിനും എൽ.ഡി.എഫ് നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുവാനും വിജയിപ്പിക്കുവാനും പാർട്ടിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ.ജോസ് ടോം, ആൻ്റോ പടിഞ്ഞാറേക്കര , ഔസേപ്ച്ചൻ വാളിപ്ലാക്കൽ, ബിജു പാലൂപSവൻ, ജയ്സൺ മാന്തോട്ടം, മാത്തുക്കുട്ടി കുഴിഞ്ഞാലി എന്നിവർ പ്രസംഗിച്ചു.

ഒരേ നിലപാടിൽ കേരള കോൺ (എം)

പാലാ: എൽ.ഡി.എഫ് ധാരണയുമായി ബന്ധപ്പെട്ട് കേരള കോൺ (എം) ലെ ചെയർമാൻ പ്രതിനിധി യഥാസമയം രാജി വയ്ക്കുകയും അടുത്ത സി.പി.എം പ്രതിനിധിക്ക് മുൻകൂർ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.
കരാർ കാലാവധി തീരുന്നതിന് മാസങ്ങൾക്ക് മുന്നേ ചെയർമാൻ സ്ഥാനം ചിലർ തർക്ക വിഷയമാക്കിയതിൽ പാർട്ടി പ്രതിഷേധം അറിയിക്കുകയും ചെയ്തു. സി- പി.എം, കേരള കോൺ (എം) അണികളിൽ അകലം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രചാരണങ്ങൾ ഉണ്ടായി എങ്കിലും പാർട്ടി നേതൃത്വം ഒരു പ്രതികരണവും നടത്തിയിരുന്നുമില്ല പാർട്ടി കൗൺസിലർമാരെ ഒരേ സ്വരത്തിൽ നിർത്തുവാനും കഴിഞ്ഞു.

പാലാ നഗരസഭാ തെരഞ്ഞെടുപ്പിനു ശേഷം ഒരു സി.പി.എം അനുകൂല അംഗം നടത്തിയ പ്രതികരണം മുന്നണി ബന്ധത്തിനു ചേരാത്തതും കടുത്ത അച്ചടക്ക ലംഘനവുമാണ്. അദ്ദേഹത്തിൻ്റെ ആക്ഷേപവും പരിഹാസവും അദ്ദേഹത്തിൻ്റെ പാർട്ടി തന്നെ അത് വിലയിരുത്തി പരിഹാരം കാണുമെന്നാണ് വിശ്വാസം. ഈ പ്രതികരണം മുന്നണി വിരുദ്ധമാണ്.
കേ - കോൺ (എം)-നെ പ്രകോപിക്കാമോ എന്നും അണികൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാമോ എന്നുമാണ് ശ്രമിച്ചിരിക്കുന്നത്. വിഷയം എൽ.ഡി.എഫിൽ ഉന്നയിക്കുമെ
ന്നും  പ്രൊഫ. ലോപ്പസ്മാത്യു പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments