Latest News
Loading...

ഇല്ലിക്കക്കല്ലിന് സമീപം കാർ കത്തി നശിച്ചു

തലനാട് ഇല്ലിക്കൽ കല്ലിൽ എത്തിയ വിനോദസഞ്ചാരികളുടെ കാർ കത്തി നശിച്ചു. വ്യാഴാഴ്ച വൈകിട്ട് 4 ഓടെയാണ് സംഭവം. വരാപ്പുഴ സ്വദേശി ശാലിന അനീഷിന്റെ വാഹനമാണ്  (Nissan Terrano ) തീ പിടിച്ചു നശിച്ചത്. വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.


കയറ്റം കയറി വരുന്നതിനിടെ വാഹനത്തിൽ നിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. പുക വരുന്നത് കണ്ടു ആളുകൾ പെട്ടെന്ന് പുറത്തിറങ്ങിയതോടെ വാഹനത്തിൽ തീ പടർന്നു. വിവരം ലഭിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. 4.9 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറിൽ നിന്നും സമീപത്തെ പുരയിടത്തിലേക്കും തീ പടർന്നെങ്കിലും ഫയർഫോഴ്സ് തീ അണച്ചു.

സ്റ്റേഷൻ ഓഫീസർ ജോണിച്ചന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജോസ് രാജ്, അജിത്ത് കുമാർ , ആനന്ദ് രാജു ,വിജേഷ് കുമാർ , വിഷ്ണു, ജോബിൻ മാത്യു, മനീഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments