Latest News
Loading...

ബി.ജെ.പി പാലാ മണ്ഡലം പദയാത്ര ആരംഭിച്ചു

     സംസ്ഥാന സർക്കാരിന്റെ അഴിമതിയ്ക്കും സ്വജന പക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കെതിരെയും, കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി നയിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ Dr. ജെ പ്രമീളാദേവി നിർവ്വഹിച്ചു. 

കേരളം അനദിവിദൂര ഭാവിയിൽ ശ്രീലങ്കയ്ക്ക് തുല്യമായ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്നും വരും തലമുറ ഭീതിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്നു എന്നും അതിനെ പ്രതിരോധിക്കാൻ ബി.ജെ.പി കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ അധികാരത്തിൽ എത്തണമെന്ന് യാത്രാ ക്യാപ്റ്റന് പതാക കൈമാറിക്കൊണ്ട് ആഹ്വാനം ചെയ്തു. യാത്ര രാമപുരം അമ്പലം ജംഗ്‌ഷനിൽ സമാപിച്ചു. സമ്മേളനത്തിൽ അഡ്വ. എൻ.കെ നാരായണൻ നമ്പൂതിരി, പ്രൊഫ. ബി വിജയകുമാർ, സോമശേഖരൻ തച്ചേട്ട്, പി.പി നിർമ്മലൻ, സുമിത് ജോർജ്, ജി. അനീഷ്, പി.ആർ മുരളിധരൻ, ജയൻ കരുണാകരൻ, സതീഷ് ജോൺ, ദീപു സി ജി എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments