Latest News
Loading...

നഗരോൽസവത്തിൽ പുരാവസ്തു പ്രദർശനം

ഈരാറ്റുപേട്ട: നഗരോൽസവത്തിൽ
പൂരാവസ്തു പ്രദർശനം ശ്രദ്ധേയമാകുന്നു

അപൂർവ പൂരാവസ്തുശേഖര ണത്തിന്റെ ഉടമ ഈരാറ്റുപേട്ട തുങ്ങപ്പറമ്പിൽ അനസിന്റെതാണ് ശേഖരണം 

തിരുവിതാംകൂർ ഭരണകാലത്തെ അണ മുതൽ 300 രൂപവരെയും നൂറിലേറെ വിവിധ മുദ്രപ്പത്രങ്ങളും നൂറ്റാണ്ടിനപ്പുറമുള്ള ഇന്ത്യയി ലെയും വിദേശരാജ്യങ്ങളുടെയും നാണയത്തുട്ടുകളും കറൻസി കളും അനസിന്റെ ശേഖരത്തിലുണ്ട്.

 നൂറ്റാണ്ട് മുമ്പ് ഉപയോഗിച്ചി രുന്ന തളികകൾ, കോളാമ്പികൾ, പിച്ചള ടോർച്ചുകൾ, ഉരുളികൾ, ചെമ്പുപാത്രങ്ങൾ, തടിക്കലം, മൺകലങ്ങൾ, ചില്ലുഭരണികൾ, ഇം ഗ്ലണ്ട് ഭരണികൾ, വിവിധയിനം റാന്തലുകൾ, അളവുപാത്രങ്ങളായ പറ, ഉരി, ചെങ്ങഴി, കൈ ത്രാസ്, റോമൻ ക്ലോക്കുകൾ, വാച്ചുക ൾ, പെട്രോമാക്സുകൾ, ഓഡിയോ-വിഡിയോ പ്ലയറുകൾ തുടങ്ങി വയുടെ ശേഖരമുണ്ട്. 

ഇന്ത്യയുടെ സ്വതന്ത്രൃത്തിന് മുമ്പുള്ള വർത്തമാന പത്രങ്ങളും, ചരിത്ര രേഖകളും, 
ഇവിടെ പ്രദർശനത്തിന് വെച്ചിരിക്കുന്നു.

500 പരം പുരാവസ്തുക്കൾ അനസ് നഗരോൽസവത്തിലെ പ്രദർശന സ്റ്റാളിൽ ഒരുക്കീ യിട്ടുണ്ട്. അതു കൂടാതെ ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ ഇവിടെയുണ്ട്. ഈ ശേഖരണങ്ങൾ കാണുവാൻ നുറുക്കണക്കിന് പേർ ഇവിടെ എത്തുന്നു. പ്രദർശനം സൗജന്യമായി കാണാനാകും.

അപൂർവമായതും കൗതുകവുമാ യ സാധനങ്ങൾ ശേഖരിക്കാൻ അനസ് ലക്ഷക്കണക്കിന് രൂപയാണ് ഇതിനോടകം ചെലവഴിച്ചത്. അനസിന്റെ ഈരാറ്റുപേട്ട തേക്കേക്കരയുള്ള തൂങ്ങംപ്പറമ്പ് ഭവനത്തിൽ ഒരു മ്യൂസിയം തന്നെ പ്രവർത്തിക്കുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments