പാലാ : കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ രൂപതകളിലൂടെയും കടന്നുപോകുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയ്ക്ക് പാലാ രൂപത സമിതി സ്വീകരണം നൽകി. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ശ്രീ ഷിജോ ഇടയാടിയിലാണ് യാത്ര നയിച്ചത്. പാലാ കൊട്ടാരമറ്റത്ത് വെച്ച് പാലാ രൂപതാ ജനറൽ സെക്രട്ടറി ടോണി കവിയിൽ, വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്, ഡയറക്ടർ ഫാ മാണി കൊഴുപ്പൻകുറ്റി, മറ്റു രൂപത ഭാരവാഹികൾ എന്നിവർ ചേർന്ന് യാത്രയെ സ്വീകരിച്ചു. ലഹരി ഉപേക്ഷിക്കണമെന്നും ലഹരി വിരുദ്ധത പ്രോത്സാഹിപ്പിക്കാൻ യുവജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
തുടർന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സംസ്ഥാന സമിതി ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കരയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും കേരള യൂത്ത് കോൺഫറൻസ്(KYC) ലേക്ക് ക്ഷണിക്കുകയും ചെയ്തു.ഡെപ്യൂട്ടി പ്രസിഡന്റ് ഡോൺ ജോസഫ് സോണി, സെക്രട്ടറി ആൽഫി ഫ്രാൻസിസ്, ജോയിന്റ് സെക്രട്ടറി മെർലിൻ സാബു, ട്രഷറർ എബി നൈജിൽ, കൗൺസിലർമാരായ ജിയോ റോയ്, റിയ തെരേസ ജോർജ്, സിൻഡിക്കേറ്റ് കൗൺസിലർ നീതു ടോമി എന്നിവർ ലഹരി വിരുദ്ധ റാലിയിൽ സന്നിഹിതരായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക