Latest News
Loading...

ഈരാറ്റുപേട്ടയിലെ പണാപഹരണശ്രമം. 3 പേര്‍ കൂടി പിടിയില്‍

ഈരാറ്റുപേട്ടയില്‍ വാഹനത്തില്‍ എത്തി കവര്‍ച്ചയ്ക്ക് ശ്രമിച്ച സംഘത്തിലെ 3 പേര്‍ കൂടി പിടിയിലായി. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശി അനന്തു, വൈക്കം സ്വദേശികളായ അരുണ്‍ ബാബു, അനന്തു ശേഖരന്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം എട്ടായി. ഇന്നലെ 5 പേര്‍ പിടിയിലായിരുന്നു.

ഇന്നലെ പിടിയിലായ ഷിബിന്റെ സുഹൃത്തുക്കളാണ് ഇന്ന് പിടിയിലായ 3 പേരും. നേരത്തെ പിടിയിലായ നജീഫിന്റെ സുഹൃത്താണ് ഷിബിന്‍. ഷിബിനാണ് അനന്തുവിനെയും മറ്റ് രണ്ട് പേരെയും വിളിച്ചുവരുത്തിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട എല്ലാവരും പിടിയിലായി. 

ഇന്നലെ പിടിയിലായവരുടെ തെളിവെടുപ്പ് സംഭവസ്ഥലത്ത് നടത്തിയിരുന്നു. ഇന്ന് കസ്റ്റഡിയിലായവരെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നിരവധി നാട്ടുകാരും തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നു.

വീഡിയോ : Facebook  YouTube 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments