കോട്ടയം: ക്ഷീര വികസനവകുപ്പ് ഉഴവൂർ ബ്ലോക്കിൽ സംഘടിപ്പിച്ച ക്ഷീരസംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, ഗവ്യ ജാലകം, സെമിനാറുകൾ, ക്ഷീര കർഷകരെ ആദരിക്കൽ, മൂല്യവർധിത ഉത്പന്ന നിർമാണ പരിശീലനം എന്നിവ നടന്നു.
രാമപുരം കാരാടിയിൽ ഫാം ഫോഡറിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈനി സന്തോഷ്, സണ്ണി പുതിയിടം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അംഗങ്ങളായ പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയേടത്തുചാലിൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ ശാരദ, ക്ഷീര വികസന വകുപ്പ് പ്ലാനിംഗ് ജോയിന്റ് ഡയറക്ടർ സിൽവി മാത്യു, ക്ഷീരവികസന ഓഫീസർ പി.വി ലതീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തംഗങ്ങൾ, ക്ഷീരസംഘം പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക