Latest News
Loading...

മൂന്നാനി ഗാന്ധിസ്ക്വയറിനു സമീപം ശുചിമുറി മാലിന്യം തള്ളി

പാലാ: മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ ഗാന്ധിസ്ക്വയറിന് സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം നിക്ഷേപിച്ചു. ഇന്നലെ രാത്രിയിലാണ് ഈ ഭാഗത്ത് വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. റോഡിന് സമീപത്തെ സ്ഥലം താഴ്ന്നും കാടും പിടിച്ചു കിടക്കുകയാണ്. ഇവിടെ ഏതാനും ആഴ്ച മുമ്പും ശുചിമുറി മാലിന്യം നിക്ഷേപിച്ചിരുന്നു. ഇവിടെ തന്നെയാണ് വീണ്ടും വൻതോതിൽ ശുചിമുറി മാലിന്യ നിക്ഷേപിച്ചത്. ഈ ഭാഗത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ താത്ക്കാലികമായി സ്ഥാപിച്ചിരുന്ന ലൈറ്റ് ഇന്നലെ തകരാറിലായിരുന്നു. ഇതോടെ ഈ ഭാഗത്ത് വെളിച്ചം ഇല്ലാതെ വന്നതോടെയാണ് മാലിന്യം നിക്ഷേപം നടത്തിയത്.


ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവം അറിഞ്ഞയുടൻ പാലാ മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കരയുടെ നിർദ്ദേശപ്രകാരം നഗരസഭാ ജീവനക്കാർ പ്രദേശത്ത് കുമ്മായം വിതറി. മാലിന്യ നിക്ഷേപിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ചെയർമാൻ അറിയിച്ചു.

ഗാന്ധിസ്ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ചതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു.


സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ഗാന്ധി സ്ക്വയറിന് സമീപം ലൈറ്റ് സ്ഥാപിക്കാൻ ഫൗണ്ടേഷൻ തീരുമാനിച്ചതായി ചെയർമാൻ എബി ജെ ജോസ് പറഞ്ഞു.

ഗാന്ധി സ്‌ക്വയറിന് സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രതിഷേധിച്ചു. സാംജി പഴേപറമ്പിൽ, സാബു എബ്രാഹം, ടോണി തോട്ടം, അനൂപ് ചെറിയാൻ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു. ശുചിമുറി മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധം വ്യാപകമായി. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ഗാന്ധി പ്രതിമ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനാവരണം ചെയ്തത്.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments