Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്ത് തൊഴിൽസഭ സംഘടിപ്പിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലെ തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും Dwms സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിനും ആയി തൊഴിൽസഭ നടത്തി. പ്രസിഡൻറ് ശ്രീ.ജോണിസ് പി സ്റ്റീഫൻ അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡൻറ് ശ്രീമതി ഏലിയാമ്മ കുരുവിള സ്വാഗതം പറഞ്ഞു. 

തൊഴിൽസഭയുടെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പി .എൻ. രാമചന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ 
പ്രസിഡൻറ് ശ്രീ .ജോൺസൺ പുളിക്കീൽ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കിലയുടെ റിസോഴ്സ് പേഴ്സൺ ശ്യാമ മോഹൻ വിഷയാവതരണം നടത്തി. വ്യവസായ വകുപ്പ് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ രജനി ഇ. എ. ക്ലാസ്സുകൾ എടുത്തു. ടെഗൈൻ കമ്പനി ഫൗണ്ടർ ജോസി എൽസ കുര്യൻ, കിൻഫിഗ് കമ്പനി ഫൗണ്ടർ അനൂപ് റെജി എന്നീ യുവ സംരമ്പകർ ഈ കാലഘട്ടത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംരംഭം ആരംഭിക്കുന്നത് സംബന്ധിച്ച് ക്ലാസ്സുകൾ എടുത്തു.പഞ്ചായത്ത് അംഗങ്ങൾ ആയ ന്യൂജൻ ജോസഫ്, തങ്കച്ചൻ കെ എ ,സുരേഷ് വി ടി, ജസീന്ത പൈലി, സിറിയക്ക് കല്ലട ,ബിനു ജോസ് , ബിൻസി അനില് ,ശ്രീനി തങ്കപ്പൻ ,റിനി വിൽസൺ എന്നിവർ പങ്കെടുത്തു. 

വ്യവസായ വകുപ്പ് ഇൻ്റേൺ ജിഷ്ണു ശിവൻ ,അസിസ്റ്റൻറ് സെക്രട്ടറി ശ്രീ .സുരേഷ് കെ ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി,തൊഴിൽസഭ സംബന്ധിച്ച് വീഡിയോ അവതരണം നടത്തി. പഞ്ചായത്ത് പരിധിയിലെ തൊഴിൽ അന്വേഷകർക്ക് സംസ്ഥാന സർക്കാരിൻറെ സൈറ്റ് ആയ DWMS ൽ രജിസ്റ്റർ ചെയ്തു തൊഴിൽ കണ്ടെത്തുവാനും വ്യവസായ വകുപ്പിന്റെ സഹായത്തോടെ പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും ആവശ്യമായ അവസരമൊരുക്കി നൽകുകയാണ് തൊഴിൽസഭയുടെ ലക്ഷ്യം .87 ഓളം പേരാണ് ഉഴവൂർ ഗ്രാമപഞ്ചായത്ത് തൊഴിൽ സഭയിൽ പങ്കെടുത്തത്.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments