Latest News
Loading...

തീക്കോയി ബാങ്ക് പ്രവർത്തനങ്ങൾ അഭിനന്ദനാർഹം:- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ

കാർഷിക മേഖലയിലും വിവിധ സേവന ജീവകാരുണ്യ മേഖലയിലും തീക്കോയി സർവീസ് സഹകരണ ബാങ്ക് നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. തീക്കോയി സർവീസ് സഹകരണ ബാങ്കിലെ മാരക രോഗങ്ങൾ ബാധിച്ച ഓഹരി ഉടമകൾക്ക്സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധനസഹായ വിതരണം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


.ഗ്രാമങ്ങളുടെ സമഗ്രവികസനം സാധ്യമാക്കുന്ന സഹകരണ ബാങ്കുകളെ തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ലെന്നും സഹകരണ ബാങ്കുകളുടെ ജനകീയ അടിത്തറ അത്രക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.തീക്കോയി സർവീസ് സഹകരണ ബാങ്കിലേ മാരക രോഗങ്ങൾ ബാധിച്ച അറുപത്തി മൂന്ന് ഓഹരി ഉടമകൾക്കായി പതിമൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ധനസഹായം വിതരണം ചെയ്തു.


      ബാങ്ക് പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ. ഷോൺ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമനാ ഗോപാലൻ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ്, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി ആർ ഉണ്ണികൃഷ്ണൻ നായർ,ബാങ്ക് വൈസ് പ്രസിഡന്റ്‌ പയസ് കവളം മാക്കൽ, ,ഭരണ സമിതി അംഗങ്ങളായപി എസ് സെബാസ്റ്റ്യൻ പാമ്പ്ലാനിയിൽ,ജോസ് മുത്തനാട്ട്,റ്റി ഡി ജോർജ് തയ്യിൽ ,പി എം സെബാസ്റ്റ്യൻ, റെജി റ്റി എസ്, രതീഷ് പി എസ്,സിറിൽ റോയ് മോഹനൻ കുട്ടപ്പൻ,ജോളി സെബാസ്റ്റ്യൻ അഴകത്തേൽ ,ജെസ്സി തോമസ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഹരി മണ്ണുമഠം, ഐസക് കല്ലുങ്കൽ, ജോസുകുട്ടി കല്ലൂർ, ഇ ഡി രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments