Latest News
Loading...

തീക്കോയി സഹകരണ ബാങ്കിൽ അംഗ സമാശ്വാസ നിധി വിതരണം

തീക്കോയി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളിൽ മാരക രോഗങ്ങൾ ബാധിച്ച അറുപത്തി മൂന്ന് പേർക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ അംഗ സമാശ്വാസ നിധിയിൽ നിന്നും അനുവദിച്ച ധനസഹായം ശനിയാഴ്ച്ച വിതരണം ചെയ്യും. ഡിസംബർ 10 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 പി എം ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അംഗസമാശ്വാസ നിധിയുടെ വിതരണ ഉൽഘാടനം പൂഞ്ഞാർ എം. എൽ. എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. 

ബാങ്ക് പ്രസിഡന്റ് എം ഐ ബേബി മുത്തനാട്ട് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ അഡ്വ. ഷോൺ ജോർജ്, പി ആർ അനുപമ, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമനാ ഗോപാലൻ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ്, കേരളാ ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ പി ആർ ഉണ്ണികൃഷ്ണൻ, ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഡാർലിംഗ് ചെറിയാൻ, ഭരണ സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments