Latest News
Loading...

ലഹരിക്ക് എതിരെ പോരാട്ടവുമായി കുട്ടികൾ

പാലാ: കുട്ടികളെ കീഴ്പ്പെടുത്താൻ ലഹരി മാഫിയ  ഇറങ്ങിത്തിരിക്കുമ്പോൾ ലഹരി മാഫിയയെ കീഴ്പ്പെടുത്താൻ കുട്ടികൾ ഇറങ്ങിത്തിരിക്കുന്നത് സമൂഹത്തിന് ആശ്വാസകരമാണെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. രൂപത ടീച്ചേഴ്സ് ഗിൽഡ്  കുട്ടികൾക്ക് നൽകുന്ന ലഹരി വിരുദ്ധ പ്രതിജ്ഞാ  കാർഡിന്റെ വിതരണ ഉദ്ഘാടനം   നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്.
സമൂഹത്തെ ശുദ്ധീകരിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന കുട്ടികളോട് സഹകരിക്കാൻ അധ്യാപകർക്കും  നീതിബോധമുള്ള  സമൂഹത്തിനും കടമയുണ്ടെന്ന്  ബിഷപ് പറഞ്ഞു. 



.ലഹരി വിരുദ്ധ പ്രതിജ്ഞാ കാർഡിൽ ഓരോ കുട്ടിയും ലഹരി ഉപയോഗിക്കുകയില്ല എന്നും അതിനെതിരെ പോരാടുമെന്നും പ്രതിജ്ഞ ചെയ്ത് ഒപ്പു വയ്ക്കുന്നു. അതോടൊപ്പം തൻ്റെ പരിചയത്തിലുള്ള പത്ത് പേരെയും ഈ കാർഡിൽ ഒപ്പു വയ്പ്പിച്ച് പങ്കാളികളാക്കുന്നു. രൂപതയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന 50000 കുട്ടികളാണ് ഈ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. 5 ലക്ഷം ആളുകളെ ലഹരിയുടെ ദോഷവശങ്ങളെറ്റി ബോധ്യപ്പെടുത്തി അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം.


അക്കാഡമിക് കൗൺസിൽ സെക്രട്ടറി ഫാ.ജോൺ കണ്ണന്താനം, അഡാർട്ട് ഡയറക്ടർ ഫാ.വിൻസൻറ് മൂങ്ങാമാക്കൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, പ്രസിഡൻറ് ആമോദ് മാത്യു, സെക്രട്ടറി ജോബെറ്റ് തോമസ്, മധ്യമേഖല പ്രസിഡൻറ് ജോബി കുളത്തറ, സിബി തോട്ടക്കര എന്നിവർ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments