Latest News
Loading...

ക്രിസ്മസ് ആഘോഷം 'കളർഫുൾ'' ആക്കി അരുവിത്തുറ സെൻ്റ് മേരീസ്

 ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ച് അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കുരുന്നുകൾക്ക് വിസ്മയമൊരുക്കി. കുട്ടികൾ എല്ലാവരും തന്നെ ചുവന്ന ഡ്രസും തൊപ്പിയും ധരിച്ചാണ് സ്കൂളിൽ എത്തിയത്. ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമ പകർന്നു കൊണ്ട് കുറേ കുട്ടി ക്രിസ്മസ് പപ്പാ 'മാരും അണിനിരന്നു. 

.കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന നക്ഷത്രങ്ങളുടെ വർണ്ണവൈവിധ്യം ഏറെ മനോഹരമായി .നയന മനോഹരമായ ആശംസകാർഡുകളും കുട്ടികൾ തയാറാക്കി അധ്യാപകരും കുട്ടികളും ചേർന്നു തയാറാക്കിയ പുൽകൂടും ക്രിസ്മസ് ടീ യും ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു ക്രിസ്മസ് ഗാനങ്ങൾ, സ്കിറ്റ്, ഡാൻസുകൾ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ ബിജുമോൻമാത്യു സാർ സമ്മാനങ്ങൾ വിതരണം ചെയ്തു 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments