Latest News
Loading...

കടപ്പാട്ടൂർ ജംഗ്ഷനിൽ സ്പെഷ്യൽ പോലീസ് ഓഫീസറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

ട്രാഫിക് ഡ്യൂട്ടി ചെയ്തു വന്നിരുന്ന സ്പെഷ്യൽ പോലീസ് ഓഫീസറെ ആക്രമിച്ച കേസിൽ  രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം പുതിയ പറമ്പിൽ വീട്ടിൽ ജോർജ് ജേക്കബ് മകൻ ജിജി കുര്യൻ  (37), കൊണ്ടൂർ ചേറ്റുതോട് ഭാഗത്ത് തെക്കേൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ ജിൻസ് (31) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ വൈകിട്ട് കടപ്പാട്ടൂർ ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന അഖിൽ ബെന്നി എന്ന സ്പെഷ്യൽ പോലീസ് ഓഫീസറെ  ആക്രമിക്കുകയായിരുന്നു. 


.ബൈപ്പാസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കാർ കയറ്റി വിടാൻ താമസിച്ചതിന്റെ പേരിലാണ് ഇയാളെ ആക്രമിച്ചത്. ഇവർ ഇരുവരും പാലാ ഇൻഡസ്ലാൻഡ് ബാങ്ക് ജീവനക്കാരാണ്. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ അരുൺകുമാർ,നിഷാദ് എന്നിവർ ചേർന്ന്  അറസ്റ്റ് ചെയ്ത ഇവരെ കോടതിയിൽ ഹാജരാക്കി.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments