Latest News
Loading...

സ്‌നേഹദീപം പദ്ധതി- പതിനഞ്ചാം സ്‌നേഹവീടിന് ശിലയിട്ടു.

കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവന പദ്ധതി പ്രകാരമുള്ള പതിനഞ്ചാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം കിടങ്ങൂര്‍ പഞ്ചായത്തിലെ കിടങ്ങൂര്‍ സൗത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകനായ പ്രഫ. എം.വി. ലൂക്കാ നിര്‍വ്വഹിച്ചു. 

.യോഗത്തില്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രഫ. ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ തോമസ് മാളിയേക്കല്‍, സനല്‍ കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രാഹം, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ജോണ്‍സണ്‍ കൊല്ലപ്പള്ളി, വി.കെ. സുരേന്ദ്രന്‍, സാബു ഒഴുങ്ങാലില്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍നായര്‍ നിരവത്ത്, കെ.ആര്‍. സുന്ദരേശ്, ജോബി ചിറത്തറ എന്നിവര്‍ പ്രസംഗിച്ചു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments