Latest News
Loading...

സയൻസ് സിറ്റി ഒന്നാംഘട്ടം മധ്യവേനലവധിക്ക് മുമ്പ് തുറന്നു കൊടുക്കും: മന്ത്രി ഡോ. ആർ. ബിന്ദു


കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് മധ്യവേനലവധിക്ക് മുൻപായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

സയൻസ് സിറ്റി സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുകയായിരുന്നു മന്ത്രി. പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നിർമാണം പൂർത്തീകരിച്ച സയൻസ് സെന്ററും ഇന്നൊവേഷൻ ഹബ്ബും വിദ്യാർഥികൾക്കായി സജ്ജമാക്കുമെന്നും ഡോ.ആർ ബിന്ദു പറഞ്ഞു.



.30 ഏക്കർ ഭൂമിയിലാണ് കുറുവിലങ്ങാട് കോഴയിൽ സയൻസ് സിറ്റി നിർമിക്കുന്നത്. ശാസ്ത്ര ഗ്യാലറികളും ശാസ്ത്ര പാർക്കും ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ജ്യോതി ശാസ്ത്ര മേഖലയിലേക്ക് വെളിച്ചം വീശുന്ന പ്ലാനറ്റേറിയം, വാനനിരീക്ഷണ സംവിധാനം, മോഷൻ സിമുലേറ്ററുകൾ, സംഗീത ജലധാരയും ലേസർ പ്രദർശനവും മുതലായവയാണ് ആദ്യ ഘട്ടത്തിൽ  നിർമിക്കുന്നത്.

നിർമാണം പൂർത്തീകരിച്ച ഗ്യാലറികളും ശാസ്ത്ര ഉപകരണങ്ങളും മന്ത്രി സന്ദർശിച്ചു. എം.പി.മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, അഡ്വ. മോൻസ് ജോസഫ് എം.എൽ. എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ എസ്.എസ്. സോജു, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments