Latest News
Loading...

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് മികച്ച പാര്‍ലമെന്റെറിയനുള്ള പി ടി തോമസ് പുരസ്‌ക്കാരം

പാലാ : അന്തരിച്ച പി.ടി. തോമസിന്റെ സ്മരണക്കായി കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി പാലാ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും കേരള നീയമസഭയിലും നിലവില്‍ അംഗമായിരിക്കുന്ന മലയാളി ജനപ്രതിനിധികളില്‍ ഏറ്റവും മികച്ച പാര്‍ലമെന്റെറിയനുള്ള പുരസ്‌ക്കാരത്തിന് കൊല്ലം എം.പി.എന്‍.കെ. പ്രേമചന്ദ്രൻ അർഹനായതായി ഗാന്ധിദർശൻ വേദി കോ- ഓഡിനേറ്റർ കെ സി നായർ അറിയിച്ചു.


രാജ്യത്തെ ജനാധിപത്യമതേതര മൂല്യങ്ങളുടെ സംരക്ഷണത്തിനും പൗരാവകാശങ്ങളും തൊഴിലാളിവര്‍ഗ്ഗ താല്പര്യങ്ങളും സംരക്ഷിക്കുന്നതിനും വേണ്ടി ലോകസഭയിലെ നിയമ നിര്‍മ്മാണം, നിയമഭേദഗതികള്‍, സ്വകാര്യ പ്രമേയങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചോദ്യങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ നടത്തിയ ഫലപ്രദമായ ഇടപെടലുകളും പങ്കാളിത്തവുമാണ് പ്രേമചന്ദ്രനെ അവാര്‍ഡിനര്‍ഹനാക്കിയത്.


 മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചെയര്‍മാനും, മുതിർന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് പൊടിപാറ, സാമൂഹ്യനിരീക്ഷകന്‍ നിസാം സെയ്ദ്, ഡിജോ കാപ്പന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ശില്പവും പൊന്നാടയും അടങ്ങുന്ന പുരസ്ക്കാരം ഈ മാസം അവസാനം പാലായിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. 



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments