Latest News
Loading...

മാലിന്യ നിക്ഷേപത്തിനെതിരെ ഗാന്ധിസ്ക്വയറിൽ പ്രതിക്ഷേധം

പാലാ: മഹാത്മാഗാന്ധി പ്രതിമയ്ക്കു സമീപം ശുചിമുറി മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്ക്വയറിൽ പ്രതിഷേധ സമരം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. 

.ഇത്തരം ഹീന പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടാൻ അധികൃതർ അനാസ്ഥ കാട്ടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ നടപടിയെടുക്കാത്തതാണ് വീണ്ടും മാലിന്യം നിക്ഷേപിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ സന്തോഷ് മണർകാട്, സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, ഷോജി ഗോപി, ജോയി കളരിയ്ക്കൽ, ബിനു പെരുമന എന്നിവർ പ്രസംഗിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments