Latest News
Loading...

വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

 വീട്ടമ്മയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി പേചിപാറ ഭാഗത്ത് വൈപ്പുമുട്ട് വിളയിൽ ചെല്ലക്കണ്ണ് മകൻ ശിവകുമാർ (43) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വീട്ടമ്മയുടെ ഫോട്ടോകൾ കാണിച്ചു ഭീഷണിപ്പെടുത്തി വീട്ടമ്മയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. 

.തുടർന്ന് വീട്ടമ്മ പോലീസിൽ പരാതിപ്പെടുകയും പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാംലാൽ എസ്, അരുൺഎ.എ, ശുഭ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments